രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 600 കടന്നു; 553 പേര്‍ ചികിത്സയില്‍, 42 പേര്‍ക്ക് രോഗം ഭേദമായി

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 600 കടന്നു. 553 പേര്‍ ചികിത്സയില്‍ തുടരുമ്പോള്‍, 42 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്ത് 606 പേറക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ 10 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയില്‍ 14 പേര്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 125 ആയി. കേരളത്തില്‍ പുതിയതായി ഒന്‍പതു പേര്‍ക്ക് കൂടി സ്ഥിരീകരിച്ചതോടെ ആകെ ബാധിതരുടെ എണ്ണം 112 ആയി. ഡല്‍ഹിയില്‍ 30 , ഗുജറാത്ത് 37, കര്‍ണാടക 41, ഹരിയാന 14, മധ്യപ്രദേശ് 14, പഞ്ചാബ് 29, രാജസ്ഥാന്‍ 34, തമിഴ്‌നാട് 16, തെലങ്കാന 25, ഉത്തര്‍പ്രദേശ് 36, പശ്ചിമ ബംഗാള്‍ ഒന്‍പത് എന്നിങ്ങനെയാണ് സംസ്ഥാനങ്ങളില്‍ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
എന്നാല്‍ ഇതുവരെ രാജ്യത്ത് സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി 1500 കോടി രൂപയുടെ പാക്കേജ് കേന്ദ്രമത്താട് ആവശ്യപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7