വിമാനങ്ങള്‍ റദ്ദാക്കില്ല; 13 രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തും

എല്ലാ യാത്രാ വിമാനങ്ങളും റദ്ദാക്കാനുള്ള തീരുമാനത്തില്‍നിന്ന് ദുബായ് വിമാനക്കമ്പനി എമിറേറ്റ്‌സ് പിന്മാറി. കോവിഡ് ഭീതിയെ തുടര്‍ന്ന് മാര്‍ച്ച് 25 മുതല്‍ എല്ലാ യാത്രാവിമാനങ്ങളും റദ്ദാക്കുമെന്ന തീരുമാനം വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് എമിറേറ്റ്‌സിന്റെ ഈ പിന്മാറ്റം.

യാത്രക്കാരെ അവരുടെ രാജ്യങ്ങളിലേക്കു തിരിച്ചയയ്ക്കുന്നതിനു പിന്തുണ നല്‍കണമെന്നുള്ള സര്‍ക്കാരിന്റെയും ഉപഭോക്താക്കളുടെയും നിര്‍ദേശത്തെ തുടര്‍ന്നാണു തീരുമാനം മാറ്റിയതെന്നാണ് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചിത്.

യുകെ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഹോങ്കോങ്, തായ്‌ലന്‍ഡ്. മലേഷ്യ, ജപ്പാന്‍, സിംഗപ്പുര്‍, ഫിലിപ്പീയന്‍സ്, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, യുഎസ്, കാനഡ, ദക്ഷിണാഫ്രിക്ക തുടങ്ങി 13 രാജ്യങ്ങളിലേക്കാണ് എമിറൈറ്റ്‌സ് സര്‍വീസ് നടത്തുക. നേരത്തെ 159 രാജ്യങ്ങളിലേക്കു നടത്തിയിരുന്ന സര്‍വീസ് വെട്ടിച്ചുരുക്കിയാണ് 13 ആക്കിയത്.

Similar Articles

Comments

Advertismentspot_img

Most Popular