ഗര്‍ഭിണിയായ മലയാളി നഴ്‌സിന് കൊറോണ ബാധ; കുഞ്ഞിനെ ഓപ്പറേറ്റ് ചെയ്ത് പുറത്തെടുക്കും; ഭര്‍ത്താവിനും മക്കള്‍ക്കും വൈറസ് ബാധ…

ലോകമെങ്ങും കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ വിവിധ കോണുകളില്‍നിന്ന് വ്യത്യസ്ത വാര്‍ത്തകള്‍ പുറത്തുവരുന്നു. യുകെയില്‍ കൊവിഡ് 19 വൈറസ് ബാധിതരെ ശുശ്രൂഷിച്ച മലയാളി നഴ്‌സിന് വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ലണ്ടനില്‍ താമസമാക്കിയ മലയാളി നഴ്‌സിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ഭര്‍ത്താവിനും മറ്റ് രണ്ടു മക്കള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 28 ആഴ്ച ഗര്‍ഭിണിയായ ഇവര്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ്. കുഞ്ഞിനെ ഓപ്പറേറ്റ് ചെയ്ത് പുറത്തെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മറ്റു വിവരങ്ങള്‍ അറിവായിട്ടില്ല.

13,069 പേരാണ് ഇതുവരെ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 3,08,547 പേര്‍ക്കാണ് കൊവിഡ് രോഗം ബാധിച്ചത്. അതേസമയം, 95,829 പേരാണ് കൊവിഡ് രോഗവിമുക്തരായി. കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണവും വര്‍ധിക്കുകയാണ്. 188 രാജ്യങ്ങളിലാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരായി കഴിയുന്നവരില്‍ 9943 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.

ഇറ്റലിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 53,578 ആയി. 4825 പേരാണ് ഇതുവരെ ഇറ്റലിയില്‍ മരിച്ചു. ആറായിരത്തിലധികം പേര്‍ക്കാണ് കഴിഞ്ഞദിവസം പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 6072 കൊവിഡ് ബാധിതര്‍ രോഗവിമുക്തരായി. അമേരിക്കയിലും രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. 26,892 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 348 പേരാണ് അമേരിക്കയില്‍ മരിച്ചത്.

pathram:
Related Post
Leave a Comment