ജനത കർഫ്യൂ ദിനത്തിൽ പെട്രോൾ പമ്പുകൾ അടച്ചിടുമോ

പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയുടെ പെട്രോൾ പമ്പുകൾ ജനതാ കർഫ്യു ദിനമായ ഞായറാഴ്ച (22-3-2020) രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ തുറന്നു പ്രവർത്തിക്കുന്നതാണെന്നു എണ്ണക്കമ്പനികളുടെ സംസ്ഥാനതല കോർഡിനേറ്റർ വി.സി. അശോകൻ അറിയിച്ചു
പെട്രോൾ പമ്പുകളിൽ നാമമാത്രമായ ജീവനക്കാരെ ഉണ്ടായിരിക്കുകയുള്ളൂ. ഒഴിവാക്കാനാവാത്ത അടിയന്തര ആവശ്യങ്ങൾക്ക് വേണ്ടിയാണ് പമ്പുകൾ തുറക്കുക. പതിവ് ഉപഭോഗം കർഫ്യു സമയത്ത് ഒഴിവാക്കേണ്ടതാണ്. എങ്കിലും രാവിലെ 7 മണിക്ക് മുൻപും രാത്രി 9 മണിക്ക് ശേഷവും പമ്പുകൾ പതിവ് പോലെ പ്രവർത്തിക്കും.

pathram desk 2:
Related Post
Leave a Comment