കൊറോണ; വൈകിയാല്‍ മാസങ്ങളോളം നീണ്ടുനില്‍ക്കാന്‍ സാധ്യതയേറെ.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ഡോക്ടറുടെ കുറിപ്പ്. കേരളം മുഴുവന്‍ പരിപൂര്‍ണമായി അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യമാണ് മുന്നില്‍ എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഡോ.സുല്‍ഫി നൂഹ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇപ്പോള്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ ഏതാനും ദിവസങ്ങളില്‍ ഒതുക്കാന്‍ കഴിയും. വൈകിയാല്‍ മാസങ്ങളോളം നീണ്ടുനില്‍ക്കാനാണ് സാധ്യതയെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു. യുദ്ധസമാനമായ സാഹചര്യമാണ് മുന്നില്‍ എന്നും പറയുന്നു.

ഡോ.സുല്‍ഫി നൂഹുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

അടച്ച് പൂട്ടേണ്ടി വരും ! താമസിയാതെ !
==============================

പൊതുസമൂഹത്തില്‍ ടെസ്റ്റുകള്‍ ആരംഭിക്കണം, ഉടന്‍.

കേരളം മുഴുവന്‍ പരിപൂര്‍ണമായി അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യം മുന്നില്‍ ഉണ്ട് എന്നുള്ളത് യാഥാര്‍ഥ്യമാണ്

ഒട്ടും വൈകരുത് എന്നാണ് പലരുടെയും അഭിപ്രായം.

നേരത്തെ അടച്ചു പൂട്ടുന്നതത് അടച്ചുപൂട്ടല്‍ ദൈര്‍ഘ്യം കുറയ്ക്കും എന്ന് വിദഗ്ധ മതം .

ഇപ്പോള്‍ ഏതാനും ദിവസങ്ങളില്‍ ഒതുക്കാന്‍ കഴിഞ്ഞേക്കും . വൈകിയാല്‍ മാസങ്ങളോളം നീണ്ടുനില്‍ക്കാന്‍ സാധ്യതയേറെ.

പറയാന്‍ എളുപ്പം എന്നുള്ളത് ഉറപ്പ് .

പ്രവര്‍ത്തിക്കുവാനും പ്രാവര്‍ത്തികമാക്കാനും വളരെ വളരെ ബുദ്ധിമുട്ടുള്ള കാര്യം.

യുദ്ധസമാനമായ സാഹചര്യം മുന്നില്‍

ജാതിമതരാഷ്ട്രീയ വര്‍ണ്ണ ചിന്തകളൊന്നും തന്നെ പ്രവര്‍ത്തിയിലും മനസ്സിലും കല രരുത്

ഇപ്പോള്‍ ലക്ഷ്യം മാത്രമാണ് മുന്നില്‍

മാര്‍ഗ്ഗങ്ങള്‍ എന്തുമാകാം.

അടച്ചു പൂട്ടുമ്പോള്‍ കേരളത്തിലെ ഒരാള്‍പോലും ആഹാരം കഴിക്കാതെ ഉറങ്ങാന്‍ പറ്റാതെ കഴിയാന്‍ പാടില്ല.

ഈ ഞായറാഴ്ച ,നാളെ അതിന്റെ ഒരു ട്രെയല്‍ ആയിക്കോട്ടെ

അധികം താമസിയാതെ പരിപൂര്‍ണ്ണമായി നടപ്പിലാക്കണം .

കുറഞ്ഞത് ഒരാഴ്ചയെങ്കിലും.

ആരോഗ്യ പ്രവര്‍ത്തകര്‍ മാത്രം പ്രവര്‍ത്തിക്കട്ടെ ഇപ്പോള്‍ .

ആ അടച്ചുപൂട്ടലിനായി കേരളക്കര മുഴുവന്‍ സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങണം
ഇപ്പോള്‍ ഇവിടെ

അടച്ചിടുന്നതോടൊപ്പം വ്യാപകമായി കൊറോണ ടെസ്റ്റ് ചെയ്യണം

ചൈനയിലും കൊറിയയിലും സിംഗപ്പൂരിലും ഒക്കെ ചെയ്ത മാതിരി.

ആന്റി ബോഡി ടെസ്റ്റുകള്‍ ചെയ്യുവാനുള്ള സംവിധാനങ്ങള്‍ സംഘടിപ്പിക്കണം അമാന്തിക്കരുത് ഇപ്പോള്‍..

മൊത്തം രോഗികളുടെ എണ്ണം ഇരട്ടിയാവന്‍ ദിവസങ്ങള്‍ മതി എന്ന് കണക്കുകള്‍ പറയുന്നു.

സമൂഹത്തില്‍ അതുണ്ടെങ്കില്‍ , അതായത് കമ്മ്യൂണിറ്റി സ്‌പ്രെഡ് ഉണ്ടെങ്കില്‍ അത് പകരുവാനും കേസുകളുടെ എണ്ണം നൂറും ആയിരവും പതിനായിരവും ആകുവാന്‍ താമസം ഇല്ല എന്ന് നാം മനസ്സിലാക്കണം.

എത്രയും പെട്ടെന്ന്അടച്ചുപൂട്ടണം .

ടെസ്റ്റുകള്‍ ചെയ്തു സമൂഹത്തില്‍ ഇത് പടര്‍ന്നിട്ടില്ല എന്ന് ഉറപ്പാക്കുകയും വേണം

നമ്മള്‍ ജയിക്കും.
ജയിച്ചേ തീരൂ ഈ യുദ്ധം

pathram:
Leave a Comment