കൊറോണ: മരണസംഖ്യ കുതിക്കുന്നു; ഇറ്റലില്‍ 4,000 കടന്നു; യുഎഇയിലും മരണം

ലോകത്തെ കൊവിഡ് 19 മരണം 11,383 ആയി. ഇറ്റലിയിലാണ് ഇന്നലെയും ഏറ്റവുമധികം മരണം. 627 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ഇറ്റലിയിലെ മരണ സംഖ്യ 4,032 ആയി. ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തി എഴുപത്തിയയ്യായിരത്തി ഒരുനൂറ്റി എണ്‍പത്തിനാലാണ്. ഇറ്റലിക്ക് പുറമെ ജര്‍മനിയിലും സ്‌പെയിനിലും മരണസംഖ്യ ഉയരുകയാണ്. സ്‌പെയിനില്‍ മരിച്ചവരുടെ എണ്ണം ആയിരം പിന്നിട്ടു.

യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് രണ്ടുപേര്‍ മരിച്ചതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇയില്‍ ഇതാദ്യമായാണ് കൊറോണ വൈറസ് മൂലം മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള നടപടികള്‍ ശക്തമാക്കാന്‍ യുഎഇ തീരുമാനിച്ചു.

രണ്ട് കേസുകളില്‍ ഒന്ന് 78 കാരനായ അറബ് പൗരനാണ്. യൂറോപ്പില്‍ നിന്നും എത്തിയ ഇയാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് അനുഭവപ്പെട്ട ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. വൈറസ് ബാധ കാരണം മരിച്ച മറ്റൊരാള്‍ 59 വയസുള്ള ഏഷ്യന്‍ പൗരനാണ്. ചികിത്സയില്‍ ഉണ്ടായിരുന്ന ഈ വ്യക്തിക്ക് ഹൃദയ സംബന്ധമായ അസുഖവും തുടര്‍ന്ന് കിഡ്‌നി തകരാറുകളും സംഭവിക്കുക ആയിരുന്നു എന്ന് ഔദ്യോഗിക വാര്‍ത്ത ഏജന്‍സി ആയ വാം റിപ്പോര്‍ട്ട് ചെയ്തു.

യുഎഇയില്‍ ഇതുവരെ 140 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 31 പേര് സുഖം പ്രാപിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

pathram:
Leave a Comment