കൊറോണ: രാജ്യത്ത് മരണം അഞ്ചായി

ന്യൂഡല്‍ഹി: കൊറോണ ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി. രാജസ്ഥാനിലെ ജയ്പൂരില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 69 കാരനായ ഇറ്റാലിയന്‍ പൗരനാണ് മരണപ്പെട്ടത്. ജയ്പൂരിലെ ഫോര്‍ട്ടീസ് ആശുപത്രിയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. രാജ്യത്ത് ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 200 കടന്നു.

പഞ്ചാബില്‍ ഇന്നലെ രാജ്യത്തെ നാലാമത്തെ മരണം സ്ഥിരീകരിച്ചിരുന്നു. ജര്‍മ്മനിയില്‍ നിന്ന് ഇറ്റലിയില്‍ വഴി എത്തിയ 70 കാരന്‍ ബുധനാഴ്ചയാണ് മരിച്ചത്. കടുത്ത നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ നടത്തിയ സാംപിള്‍ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. ജയ്പൂരിനു പുറമെ ഡല്‍ഹി, കര്‍ണാടക, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായാണ് നാലു മരണം സംഭവിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7