നിര്‍ഭയ കേസില്‍ പുതിയ തന്ത്രങ്ങളുമായി കുറ്റവാളികള്‍ കോടതിയില്‍; സംഭവം നടന്ന ദിവസം ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്ന് മുകേഷ് സിംഗ്

ഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ മരണശിക്ഷ നീണ്ടികൊണ്ടുപോകാനായി പ്രതികള്‍ വീണ്ടും കോടതിയില്‍. മരണശിക്ഷ കാത്തുകിടക്കുന്ന കുറ്റവാളികള്‍ പുതിയ തന്ത്രങ്ങളുമായാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. മൂന്നു കുറ്റവാളികള്‍ രാജയാന്തര നീതിന്യായ കോടതിയെ സമീപിച്ചതിനു പിന്നാലെ മുകേഷ് സിംഗ് ആണ് പുതിയ ഹര്‍ജിയുമായി ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ധര്‍മ്മേന്ദ്ര റാണയ്ക്കു മുന്നാകെ എത്തിയത്.

അതേസമയം ശിക്ഷ വൈകിപ്പിക്കാനുള്ള നീക്കമാണെന്നും ഹര്‍ജി സ്വീകരിക്കരുതെന്നും പ്രോസിക്യുഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കോടതി ഉടന്‍ തീരുമാനമെടുക്കും.

സംഭവം നടന്ന 2012 ഡിസംബര്‍ 16ന് താന്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്നും ഡിസംബര്‍ 17ന് തന്നെ രാജസ്ഥാനില്‍ നിന്നാണ് അറസ്റ്റു ചെയ്തതെന്നും മുകേഷ് സിംഗ് ഹര്‍ജിയില്‍ പറയുന്നു. അതുകൊണ്ട് വധശിക്ഷ റദ്ദാക്കണം. തിഹാര്‍ ജയിയില്‍ താന്‍ പീഡനത്തിന് ഇരയാകുന്നുവെന്നും ഇയാള്‍ അഡ്വ.എം.എല്‍ ശര്‍മ്മ മുഖേന നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു.

കേസില്‍ കേന്ദ്രസര്‍ക്കാരിന്റെയും ഡല്‍ഹി സര്‍ക്കാരിന്റെയും അമിക്കസ് ക്യൂറി ആയിരുന്ന അഡ്വ. വൃന്ദ ഗ്രോവറുടെയും ഗൂഢാലേലോചനയും വഞ്ചനയും പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

മുകേഷ് സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍ സിംഗ് എന്നിവരെ മാര്‍ച്ച് 20ന് പുലര്‍ച്ചെ 5.30ന് തൂക്കിലേറ്റാനുള്ള മരണവാറണ്ട് മാര്‍ച്ച് അഞ്ചിനാണ് വിചാരണ കോടതി പുറപ്പെടുവിച്ചത്. അതിനിടെ, ശിക്ഷ നടപ്പാക്കുന്നതിനെതിരെയും ജയിലില്‍ ജീവനൊടുക്കിയ രാം സിംഗിന്റെ മരണത്തിലും ദേശീയ മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. കേസിലെ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളി ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി മോചിതനായി.

Similar Articles

Comments

Advertismentspot_img

Most Popular