കോഴിക്കോട് : കുറ്റിയാടി തൊട്ടില്‍പാലത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കുണ്ടുതോട് ബെല്‍മൗണ്ട് എടച്ചേരിക്കണ്ടി സ്വദേശി അന്‍സാര്‍ (28) ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസി അഹമ്മദ് ഹാജിയെ അറസ്റ്റു ചെയ്തു. തൊട്ടില്‍പാലം ലീഗ് ഓഫിസിന്റെ പുറത്തു വച്ചാണ് അന്‍സാറിനു കുത്തേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.