നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് ഗര്‍ഭിണിയടക്കം മൂന്ന് പേര്‍ മരിച്ചു

കൊച്ചി: നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് ഗര്‍ഭിണിയടക്കം മൂന്ന് പേര്‍ മരിച്ചു. എറണാകുളം പെരുമ്പാവൂരില്‍ എം.സി റോഡിലെ പുല്ലുവഴിയിലുണ്ടായ വാഹനാപകടത്തിലാണ് ഗര്‍ഭിണി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചത്. പുലര്‍ച്ചെ 3.30നായിരുന്നു അപകടം. മലപ്പുറം കോട്ടൂര്‍ സ്വദേശികളായ വട്ടത്തറ മുളുത്തുളി വീട്ടില്‍ ഹനീഫ മൗലവി (29), ഭാര്യ സുമയ്യ (20), സഹോദരന്‍ ഷാജഹാന്‍ (25) എന്നിവരാണ് മരിച്ചത്.

മലപ്പുറത്ത് നിന്നും പുഞ്ചവയലിലേക്കു വരുന്ന വഴിയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇവര്‍ സഞ്ചരിച്ച മാരുതി കാര്‍ ഇടിച്ച് കയറിയാണ് അപകടമെന്നാണ് വിവരം. കാറോടിച്ചയാള്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്നുപേരുടേയും മൃതദേഹം താലൂക്ക് ആശുപത്രിമോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പുഞ്ചവയല്‍ കുളമാക്കല്‍ മണ്ണാര്‍ത്തോട്ടം ഇസ്മായില്‍ സക്കീന ദമ്പദികളുടെ മകളാണ് സുമയ്യ. നിലമ്പൂരിലെ അറബിക് കോളേജ് അധ്യാപകനായിരുന്നു ഹനീഫ.

Similar Articles

Comments

Advertismentspot_img

Most Popular