മന്ത്രി ശൈലജയ്ക്ക് മീഡിയ മാനിയ; ചെന്നിത്തലയ്ക്ക് മറുപടിയുമായി ഷാന്‍ റഹ്മാന്‍; നിങ്ങള്‍ക്ക് ഇതൊന്നും സഹിക്കില്ലെന്ന് അറിയാം,. നിപ്പ വന്നപ്പോള്‍ നിങ്ങള്‍ മാളത്തിലൊളിച്ചില്ലേ…!

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് മീഡിയ മാനിയയാണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. ജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ് രാപ്പകല്‍ വ്യത്യാസമില്ലാതെ ആരോഗ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്ന് ഷാന്‍ റഹ്മാന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ലോകം മുഴുവന്‍ നമ്മളില്‍ നിന്ന് പഠിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് ഇതൊന്നും സഹിക്കില്ലെന്ന് അറിയാം. പ്രശസ്തി മുഴുവന്‍ അവര്‍ കൊണ്ടുപോകുമോ എന്ന ഭയമാണ് നിങ്ങള്‍ക്ക്. പ്രശസ്തിക്ക് വേണ്ടി ഒന്നും ചെയ്യാനാഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അത് ശൈലജ ടീച്ചര്‍ മാത്രമാണ്. അവര്‍ അവരുടെ കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്യുന്നത്. നിപ്പ വന്നപ്പോള്‍ നിങ്ങള്‍ മാളത്തിലൊളിച്ചു. എന്നാല്‍ ശൈലജ ടീച്ചറും അവരുടെ ടീമും നിപ്പയെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നെന്ന് ഷാന്‍ റഹ്മാന്‍ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നിലപാട് ലജ്ജാകരമാണ്. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയത്ത് ചീപ്പ് നാടകമാണ് നിങ്ങള്‍ കളിക്കുന്നത്. ആരോഗ്യ മന്ത്രി പറഞ്ഞത് പോലെ ജനങ്ങള്‍ എല്ലാം കാണുന്നുണ്ട് ഷാന്‍ റഹ്മാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ആരോഗ്യ മന്ത്രി ഇമേജ് ബില്‍ഡിംഗിനായി വാര്‍ത്താ സമ്മേളനം നടത്തുന്നുവെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. കോവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് അതാത് ദിവസങ്ങളിലെ ഏറ്റവും പുതിയ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നതിനാണ് ആരോഗ്യ മന്ത്രിയുടെ പ്രതിദിന വാര്‍ത്താ സമ്മേളനം. ഇത് പ്രതിച്ഛായ സൃഷ്ടിക്കുന്നതിന് വേണ്ടിയാണെന്നാണ് ചെന്നിത്തലയുടെ ആരോപണം. ആരോഗ്യമന്ത്രിക്കെതിരെ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്.

ഷാന്‍ റഹ്മാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

When W.H.O (World Health Organisation) has declared the Corona Virus or Covid19 as Pandemic (a disease that spreads over the whole coutnry or the whole world), and we, as a people, deserve every big, small or little bit of information from the authorities about the steps being taken to counteract the virus … the opposition leader as blamed the health minister that she’s got Media Mania? That’s She’s asking a lot of Press conferences to gain publictiy. Dear Sir, She and her team dealt with Nippa Virus when all of you went to hide in you little holes and we’ve been the most successful when it comes to dealing with viruses or such outbreaks because we have a very capable Health Minister at hand. Who’d work night and day and do anything to take care of her people. The whole world is looking at us. The whole world is learning from us. I know, ningalkku ithonnum sahikkilla. Cuz the limelight is being taken away from you. From the one who never ever asked for a limelight. Shailaja ma’am. She’s just doing her dtuy. With valour. Shame on you opposition. When all of us should be standing together, all you’re doing is cheap drama by hooting at her submission speech and whatever that followed. Kashtam thonnunnu. As Shailaja ma’am said … ‘ Janangal ithellaam kaanunnundu ‘

Similar Articles

Comments

Advertismentspot_img

Most Popular