കൊച്ചി: രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്റ്റീല്‍ നിര്‍മാണ കമ്പനിയായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (സെയില്‍) പ്രീമിയം ബ്രാന്‍ഡ് ടിഎംടി ബാറായ സെയില്‍ സെക്യുര്‍ കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചു. സെയില്‍ സെക്യൂര്‍ കേരള വിപണിയില്‍ ഇറക്കുന്നതോടെ ഇവിടുത്തെ റീട്ടെയ്ല്‍ വിപണിക്ക് പുറമേ റസിഡന്‍ഷ്യല്‍, കമേഴ്‌സ്യല്‍ ബില്‍ഡര്‍മാരെയും ലക്ഷ്യമിടുകയാണ് സെയില്‍. കേരള സ്റ്റീല്‍ അസോസിയേറ്റ്‌സാണ് (കെഎസ്എ) സെയില്‍ സെക്യുര്‍ കേരളത്തില്‍ എത്തിക്കുന്നത്. സെയില്‍ സെക്യുറിന്റെ ഏക അംഗീകൃത ഡിസ്ട്രിബ്യൂട്ടറും കെഎസ്എയാണ്.
സംസ്ഥാനത്തുടനീളമുള്ള തങ്ങളുടെ പ്രാദേശിക സെയില്‍സ് ഓഫീസുകളിലൂടെ വരാപ്പുഴയിലെ യാര്‍ഡില്‍ നിന്നായിരിക്കും വിപണി ആവശ്യങ്ങള്‍ കെഎസ്എ നിറവേറ്റുക. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് വിപണനോദ്ഘാടന ചടങ്ങില്‍ സംസാരിച്ച കെഎസ്എ മാനേജിംഗ് ഡയറക്ടര്‍ മുറാദ് സാഹിദ് ഹുസൈന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ആവശ്യങ്ങളും പരാതികളും ബോധിപ്പിക്കാനായി +91-98954 42424 നമ്പറില്‍ ഡയറക്ട് സര്‍വീസ് ലൈന്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
സെയിലിന്റെ ഖനിയില്‍ നിന്ന് ശേഖരിക്കുന്ന ശുദ്ധമായ ഇരുമ്പ് അയിര് ഉപയോഗിച്ച് നൂതന പ്രക്രിയയിലൂടെയാണ് സെയില്‍ സെക്യുര്‍ ടിഎംടി ബാറുകള്‍ നിര്‍മിക്കുന്നത്. 8 എംഎം മുതല്‍ 20 എംഎം വരെ വ്യാസത്തിലുള്ളതാണ് സെയില്‍ സെക്യുര്‍ ടിഎംടി ബാറുകള്‍. ഇതിന്റെ ഗുണനിലവാരം പൂര്‍ണമായും സെയില്‍ ഉറപ്പുവരുത്തുന്നു.
ഭൂകമ്പം, സുനാമി, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് കെട്ടിടങ്ങളെ സംരക്ഷിച്ച് നിര്‍ത്താന്‍ കരുത്തുള്ളതാണ് സെയില്‍ സെക്യുര്‍ ടിഎംടി ബാറുകളെന്ന് ഇതിന്റെ വിപണനോദ്ഘാടനത്തോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെഎസ്എ മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. കോണ്‍ക്രീറ്റുമായി നന്നായി ഇഴുകിച്ചേരുന്നതും എളുപ്പത്തില്‍ വളയ്ക്കാവുന്നതും വലിച്ചു നീട്ടാവുന്നതുമാണ് സെയില്‍ സെക്യുര്‍ ടിഎംടി ബാറുകള്‍. ഇതിന് പുറമേ മികച്ച രീതിയില്‍ വെല്‍ഡ് ചെയ്യാനും തുരുമ്പ്, തീ എന്നിവയെ പ്രതിരോധിക്കാനും ഈ ബാറുകള്‍ക്കാകുമെന്നും അദ്ദേഹം പറഞ്ഞു. വീടിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതോടൊപ്പം നിര്‍മാണച്ചെലവ് കുറയ്ക്കാനും സെയില്‍ സെക്യുര്‍ ടിഎംടി ബാറുകള്‍ ഫലപ്രദമാണെന്നും മുറാദ് സാഹിദ് ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.
1954 ല്‍ ആരംഭിച്ച സെയിലിന്റെ ടിഎംടി ബാറുകള്‍ ഇതിനോടകം ഇന്ത്യയിലുടനീളം ലഭ്യമാണ്. 5 സംയോജിത സ്റ്റീല്‍ പ്ലാന്റും 3 സ്‌പെഷ്യല്‍ സ്റ്റീല്‍ പ്ലാന്റുകളുമാണ് സെയിലിനുള്ളത്. റെയില്‍വേ, എയര്‍പോര്‍ട്ട്, പാലങ്ങള്‍, ഓയില്‍ റിഫൈനറികള്‍, പ്രതിരോധം തുടങ്ങി ഇന്ത്യയുടെ അടിസ്ഥാനസൗകര്യ വികസനത്തില്‍ പ്രധാന പങ്കുവഹിക്കാന്‍ ഇതിനകം സെയിലിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.