പരിശോധനാഫലം വന്നു; കിലിയന്‍ എംബാപ്പെയ്ക്ക് കൊറോണ ഇല്ല

കൊറോണ വൈറസ് ബാധിച്ചെന്ന സംശയത്തെത്തുടര്‍ന്ന് ഫ്രഞ്ച് ഫുട്‌ബോളര്‍ കിലിയന്‍ എംബാപ്പെയ്ക്ക് ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ നെഗറ്റിവ് റിസള്‍ട്ട്. ഏതാനും ദിവസങ്ങളായി അസുഖ ലക്ഷണങ്ങള്‍ കാണിച്ച എംബാപ്പെയെ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു.

ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജിയുടെ മുന്‍നിരക്കാരനായ എംബാപ്പെയുടെ പരിശോധാഫലം ടീമിനും ആത്മവിശ്വാസം പകരുന്നു. ഡോര്‍ട്മുണ്ടിനെതിരായ മത്സരത്തില്‍ താരം കളത്തിലിറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ തിങ്കളാഴ്ച മുതല്‍ പരിശീലനത്തിനിറങ്ങാത്ത എംബാപ്പെയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന പ്രതികരണമാണ് കോച്ച് തോമസ് ടഷെലിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

സീസണില്‍ ഇതുവരെ പി.എസ്.ജിയ്ക്കായി 32 മത്സരങ്ങള്‍ കളിച്ച എംബാപ്പെ 30 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇതില്‍ 18 എണ്ണം ഫ്രാന്‍സ് ലീഗ് 1ലും ആറെണ്ണം ചാമ്പ്യന്‍സ് ലീഗിലുമാണ്. ലീഗ് 1ല്‍ നിലവില്‍ ഒന്നാമതാണ് പി.എസ്.ജി.

pathram:
Related Post
Leave a Comment