ഈ രണ്ട് കാരണങ്ങളാല്‍ ഞാന്‍ രാജ്യം വിടുകയാണെന്ന് പൃഥ്വിരാജ്

തന്റെ സ്വപ്‌ന പ്രൊജക്ടായ ആടുജീവിതത്തിനായുള്ള തയ്യാറെടുപ്പിലാണ് നടന്‍ പൃഥ്വിരാജ്. തടി കുറച്ചും താടിയും മുടിയും നീട്ടി വളര്‍ത്തിയുള്ള പൃഥ്വിരാജിന്റെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിലെ നജീബിനായി കഠിനമായ മേക്കോവറാണ് പൃഥ്വിരാജ് നടത്തിയിരിക്കുന്നത്.

ചിത്രത്തിലെ നജീബാകാന്‍ നല്ലോണം മെലിഞ്ഞുള്ള പൃഥ്വിയുടെ ഗെറ്റപ്പായിരുന്നു കുറച്ച് നാളുകളായി ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. ഇപ്പോള്‍ നജീബാകാന്‍ തന്നെ പൂര്‍ണമായും സമര്‍പ്പിക്കുകയാണെന്ന് വ്യക്തമാക്കി പൃഥ്വിരാജ് പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്.

കഠിനമായ മേക്കോവറിന്റെ അവസാന ഘട്ടത്തിനായി താന്‍ രാജ്യത്ത് നിന്ന് മാറി നില്‍ക്കുകയാണെന്ന് പഥ്വിരാജ് കുറിപ്പില്‍ പറയുന്നു. തനിക്ക് വേണ്ടി കുറച്ച് സമയം മാറ്റിവെയ്‌ക്കേണ്ടത് അത്യാവശ്യമാണെന്നും തന്റെ മേക്കോവറിന്റെ അവസാന ഘട്ടം സിനിമാ സ്‌ക്രീനുകളില്‍ എത്തുമ്പോള്‍ മാത്രം കാണേണ്ട ഒന്നാണെന്ന് താന്‍ കരുതുന്നതായും പൃഥ്വിരാജ് പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം,

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ അല്‍പ്പം കഠിനമായിരുന്നു. ആടുജീവിതത്തിനായി പുറപ്പെടുമ്പോള്‍ ഞാന്‍ സ്വയം ഒരു ലക്ഷ്യം വച്ചിട്ടില്ലായിരുന്നു. എനിക്ക് കഴിയുന്നിടത്തോളം ചിലത് ഒഴിവാക്കുക എന്നതായിരുന്നു ഉദ്ദേശം. ഒരുപക്ഷെ എനിക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നുവെങ്കില്‍, ഞാന്‍ ഇപ്പോള്‍ അതിനെ മറികടന്നിരിക്കാം. അടുത്ത രണ്ടാഴ്ച ഞാന്‍ എന്നെത്തന്നെ സ്വയം ഉന്തിവിടുകയാണ്.

ഞാന്‍ ഈ രണ്ട് കാരണങ്ങളാല്‍ രാജ്യം വിടുകയാണ്. ഒന്ന്, ഞാന്‍ എനിക്ക് വേണ്ടി തന്നെ കുറച്ച് സമയം എടുക്കേണ്ടത് അനിവാര്യമാണെന്ന് ഞാന്‍ കരുതുന്നു, അതായത് ഷെഡ്യൂള്‍ ആരംഭിക്കുന്നതിനുമുമ്പ്. രണ്ട്, എന്റെ പരിവര്‍ത്തനത്തിന്റെ അവസാന ഘട്ടം, സിനിമ സ്‌ക്രീനുകളില്‍ എത്തുമ്പോള്‍ മാത്രം കാണേണ്ട ഒന്നാണെന്ന് ഞാന്‍ കരുതുന്നു. അതെ, ഞാന്‍ ബ്ലെസി ചേട്ടന് വാഗ്ദാനം ചെയ്തതുപോലെ, അതിലും പ്രധാനമായി, ഞാന്‍ സ്വയം വാഗ്ദാനം ചെയ്തതുപോലെ, ഞാന്‍ എന്റെ സര്‍വസ്വവും നല്‍കുന്നു.

അടുത്ത 15 ദിവസങ്ങളിലും, തുടര്‍ന്ന് മുഴുവന്‍ ഷൂട്ട് ഷെഡ്യൂളിലൂടെയും, ഞാന്‍ നിരന്തരം എന്റെ പരിധി എന്തെന്ന് സ്വയം കണ്ടെത്തും. ശാരീരികമായും, മാനസികമായും, വൈകാരികമായും. ഓരോ ദിവസവും, ഓരോ നിമിഷവും, നജീബിന്റെ ജീവിതത്തിന്റെ വീക്ഷണകോണില്‍ കൂടി നോക്കുമ്പോള്‍ എന്റെ എല്ലാ ശ്രമങ്ങളും ചെറുതും അനുചിതവുമാണെന്ന സത്യം ഞാന്‍ എന്നെത്തന്നെ ബോധിപ്പിക്കും.

ഈ ഘട്ടത്തില്‍, എന്റെ ഉള്ളില്‍ സ്ഥാനം പിടിച്ച വിശപ്പും, ക്ഷീണവും, ഇച്ഛാശക്തിയും ഒരുമിച്ച്, ഓരോ ദിവസവും, വിചിത്രമായ ഒരു ആത്മീയ പ്രഭാവലയം സൃഷ്ടിക്കുന്നു, പല തരത്തില്‍. അതാണ് നജീബിന്റെ യാത്രയെന്നാണ് ഞാന്‍ കരുതുന്നു. മരുഭൂമി അവന്റെ നേരെ പായിച്ച എല്ലാ വെല്ലുവിളികളും, അവന്റെ സ്ഥായിയായ വിശ്വാസത്തിനും, അവന്റെ ഇഷ്ടത്തിനും, പ്രപഞ്ചത്തിലുള്ള വിശ്വാസത്തിനും മുന്നില്‍ തകര്‍ന്നു തരിപ്പണമായി ജീവിതവും സിനിമയും കഥാപാത്രവും നിങ്ങളും പരസ്പരം അലിഞ്ഞു ചേരുന്നു. ആടുജീവിതം.

pathram:
Leave a Comment