യു പിയില്‍ 3000 ടണ്ണോളം സ്വര്‍ണ ശേഖരം കണ്ടെത്തി.. . ഇന്ത്യയുടെ മൊത്തം കരുതല്‍ ശേഖരത്തിന്റെ അഞ്ചിരട്ടി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ നിന്നും 3000 ടണ്ണോളം വരുന്ന സ്വര്‍ണ ശേഖരം കണ്ടെത്തി. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ) കണ്ടെത്തിയ സ്വര്‍ണം ഇന്ത്യയുടെ മൊത്തം കരുതല്‍ സ്വര്‍ണ ശേഖരത്തിന്റെ അഞ്ചിരട്ടിയാണ്. സോണ്‍ പഹാദി, ഹാര്‍ഡി മേഖലകളിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. ലോക ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ നിലവില്‍ 626 ടണ്‍ സ്വര്‍ണ ശേഖരം ഉണ്ട്. പുതിയതായി കണ്ടെത്തിയ സ്വര്‍ണ ശേഖരം ഈ കരുതല്‍ ശേഖരത്തിന്റെ അഞ്ചിരട്ടിയാണെന്നും ഏകദേശം 12 ലക്ഷം കോടി രൂപയാണ് ഇതിന് കണക്കാക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇടെന്‍ഡറിംഗ് വഴി ഈ ബ്ലോക്കുകള്‍ ലേലം ചെയ്യുന്നത് ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സോണ്‍ പഹാദിയില്‍ നിന്ന് 2943.26 ടണ്‍ സ്വര്‍ണവും ഹാര്‍ഡി ബ്ലോക്കില്‍ 646.16 കിലോഗ്രാം സ്വര്‍ണവും കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.199293 കാലഘട്ടത്തിലാണ് സോണ്‍ഭദ്രയില്‍ സ്വര്‍ണ്ണ ശേഖരം കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ആരംഭിച്ചത്. സ്വര്‍ണത്തിനു പുറമേ മറ്റ് ചില ധാതുക്കളും ഈ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

സോന്‍ഭദ്ര മേഖലയില്‍ സ്വര്‍ണ്ണ ശേഖരം കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആദ്യമായി ആരംഭിച്ചത് ബ്രിട്ടീഷുകാരാണ്. ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയായ സോന്‍ഭദ്ര പടിഞ്ഞാറന്‍ മധ്യപ്രദേശ്, തെക്കന്‍ ഛത്തീസ്ഗഢ്, തെക്ക്കിഴക്കന്‍ ജാര്‍ഖണ്ഡ്, കിഴക്കന്‍ ബീഹാര്‍ എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഏക ജില്ല കൂടിയാണ്.

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് വേണ്ടി ഖനന പ്രവൃത്തികളുടെ ചുമതല വഹിച്ചിരുന്ന ഡോ. പൃഥ്വിഷാ പറയുന്നത്, കണ്ടെത്തിയ സ്വര്‍ണപാറക്ക് ഏകദേശം ഒരു കിലോ മീറ്റര്‍ നീളം വരുമെന്നാണ്. 18 മീറ്റര്‍ ഉയരവും 15 മീറ്റര്‍ വീതിയുമാണ് ഈ സ്വര്‍ണപ്പാറക്കുള്ളത്.

Similar Articles

Comments

Advertisment

Most Popular

എറണാകുളത്ത് ഐ, എ ഗ്രൂപ്പുകാർ തമ്മിലടിച്ചു; എംഎൽഎ ഇറങ്ങി ഓടി

കാക്കനാട്: പി ടി തോമസ്‌ എംഎൽഎ നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി വിളിച്ച കോൺഗ്രസ്‌ തൃക്കാക്കര വെസ്‌റ്റ്‌ മണ്ഡലം ഒരുക്ക ക്യാമ്പിൽ ഐ, എ ഗ്രൂപ്പുകാർ തമ്മിലടിച്ചു. ഗുരുതരമായി മർദനമേറ്റ മൂന്ന് യൂത്ത്...

തിരഞ്ഞെടുപ്പ് കവറേജിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസ്: മാധ്യമപ്രവർത്തകർക്ക് അപേക്ഷിക്കാം

നിയമസഭാ തിരഞ്ഞെടുപ്പ് കവറേജിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസിനു വേണ്ടി പത്ര, ദൃശ്യ മാധ്യമപ്രവർത്തകർക്ക് അപേക്ഷിക്കാം. ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസ് ലഭിക്കുന്ന മാധ്യമപ്രവർത്തകർക്ക് തപാൽ ബാലറ്റിന് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കും. അതുകൊണ്ട്, തിങ്കളാഴ്ച (മാർച്ച് 8)...

പി. ജയരാജന് സീറ്റില്ല; കണ്ണൂരില്‍ പ്രതിഷേധം, രാജി

പി. ജയരാജന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ രാജി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാറാണ് രാജിവച്ചത്. ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്ന് ധീരജ് പറഞ്ഞു. പി ജയരാജന്റെ...