ലൈംഗിക തളര്‍ച്ചയ്ക്ക് കാരണം ഇതാണ്..!

പല പല കാരങ്ങള്‍ കൊണ്ട് കിടപ്പറയില്‍ ഇണയെ തൃപ്തിപ്പെടുത്താനാകാതെ വിഷമിക്കുന്നവരുണ്ട്. ഇതിനു പല രോഗങ്ങള്‍ മുതല്‍ മാനസിക അടുപ്പമില്ലായ്മ വരെ ലൈംഗിക തളര്‍ച്ചയിലേക്കു കാരണമാകാറുണ്ട്. കാരണം കണ്ടെത്തി ചികിത്സിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്‌നം മാത്രമേ ഇവിടെയുമുള്ളു. ലൈംഗികത തളരുന്നതിനു പിന്നിലെ ചില കാരണങ്ങള്‍ ഇവയൊക്കെയാവാം.

ഉത്കണ്ഠ

പലരിലും ഉണ്ടകുന്ന ഒരു പ്രശ്‌നമാണ് ഈ ഉത്കണ്ഠ. ലൈംഗികതയെ കുറിച്ചുള്ള പൊതുവായ ഉത്കണ്ഠയും അതിന്റെ വകഭേദമായ പെര്‍ഫോമന്‍സ് ആങ്‌സൈറ്റിയും ലൈംഗികതയെ തളര്‍ത്തിക്കളയാനേ ഉപകരിക്കൂ.

ബൈപോളാര്‍ ഡിസോര്‍ഡര്‍

ഈ മാനസിക പ്രശ്‌നമുള്ളവരിലെ മാനിയ എന്ന അമിതലൈംഗിക സ്വഭാവരീതി ഗുരുതര പ്രത്യാഘാതമുണ്ടാക്കും.

സ്‌കീസോഫ്രീനിയ

മാനസിക പ്രശ്‌നങ്ങള്‍ക്കും മനോരോഗങ്ങള്‍ക്കും യഥാസമയം ചികിത്സ തേടിയാല്‍ അവ മൂലമുള്ള ലൈംഗികപ്രശ്‌നങ്ങള്‍ ഒരളവോളം പ്രതിരോധിക്കാന്‍ കഴിയും. സ്‌കീസോഫ്രീനിയ എന്ന മനോരോഗബാധ ലൈംഗികതയെ മരവിപ്പിക്കും. രോഗചികിത്സയ്‌ക്കൊപ്പം ഇവിടെ ലൈംഗിക ചികിത്സയും വേണം.

വിഷാദം

ലൈംഗികപ്രശ്‌നമുള്ള 40 ശതമാനം പേരിലെയും യഥാര്‍ഥ വില്ലന്‍ വിഷാദമാണ്. ഇത് ലൈംഗിക താല്‍പര്യക്കുറവിലേക്കു നയിക്കുകയും ഒടുവില്‍ ശേഷിക്കുറവായി മാറുകയും ചെയ്യും.
ആന്റിസോഷ്യല്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍

ഈ വ്യക്തിത്വ വൈകല്യം ലൈംഗികാതിക്രമങ്ങള്‍ക്കു കാരണമാകാറുണ്ട്.

പുകവലിയും മദ്യപാനവും

പതിവായി പുകവലിക്കുന്ന നാലിലൊരാള്‍ക്ക് ഉദ്ധാരണക്കുറവ് ഉണ്ടാകാം. അതുപോലെ പതിവായ മദ്യപാനം ലൈംഗികശേഷിയില്‍ 50 ശതമാനം വരെ കുറവു വരുത്തും. മദ്യപാനവും പുകവലിയും ഒരുമിച്ചു ചേര്‍ന്നാല്‍ ലൈംഗികതയെ വേഗത്തില്‍തന്നെ തളര്‍ത്തിക്കളയും.

പ്രമേഹം

ലൈംഗികതയെ ബാധിക്കുന്ന ഏറ്റവും വ്യാപകമായ ആരോഗ്യപ്രശ്‌നമാണ് പ്രമേഹം. പ്രമേഹം നിയന്ത്രണവിധേയമാകാതെ പോയാല്‍ ഇത് ലൈംഗികതയെ സാരമായി ബാധിക്കും. ചിലരില്‍ ഉദ്ധാരണംവരെ നഷ്ടമായെന്നും വരാം.

കരള്‍ രോഗങ്ങള്‍

കരള്‍ രോഗങ്ങള്‍ മൂലം സെക്‌സ് ഹോര്‍മോണിലുണ്ടാകുന്ന മാറ്റങ്ങള്‍ താല്‍പര്യനഷ്ടത്തിനു കാരണമായി മാറും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7