കുറഞ്ഞവിലയില്‍ കൂടുതല്‍ ഫീച്ചറുകള്‍; റെഡ്മിയുടെ എറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

റെഡ്മിയുടെ എറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ പിപണിയില്‍. മുന്‍നിര സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനിയായ റെഡ്മിയുടെ പുതിയ ഹാന്‍ഡ്‌സെറ്റായ റെഡ്മി 8 എയുടെ പുതിയ പതിപ്പാണ് അവതരിപ്പിച്ചത്. പുതിയ ക്യാമറ സജ്ജീകരണവും കുറച്ച് ട്വീക്കുകളും ഉള്‍ക്കൊള്ളുന്ന പുതിയ റെഡ്മി 8 എ ഡ്യുവല്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന സ്മാര്‍ട് ഫോണുകളില്‍ ഒന്നാണ്.

റെഡ്മി 8 യുടെ ഈ പുതിയ പതിപ്പിലെ പ്രാഥമിക മാറ്റം ഇരട്ട ക്യാമറയാണ്. 13 എംപി ലെന്‍സും 2 എംപി ഡെപ്ത് സെന്‍സറും ഫോണിന്റെ സവിശേഷതയാണ്. രണ്ടാമത്തെ ലെന്‍സിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെങ്കിലും മികച്ച പോര്‍ട്രെയിറ്റ് ഇമേജുകളെ ഇത് പിന്തുണയ്ക്കും.

മുന്‍വശത്തെ ക്യാമറയില്‍ 8 എംപി ലെന്‍സും പോര്‍ട്രെയിറ്റ് ഇമേജുകള്‍ നല്‍കുന്ന എഐ മോഡിനെ പിന്തുണയ്ക്കുന്നു. ക്യാമറ ഗൂഗിള്‍ ലെന്‍സുമായി സംയോജിപ്പിച്ചിരിക്കുന്നു. റെഡ്മി 8 എയിലെ വേവ് ഗ്രിപ്പ് ടെക്‌സ്ചര്‍ പോലെ സ്മാര്‍ട് ഫോണിന് പുതിയ ഗ്രിപ്പ് പ്രഭാവം ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. സീ ബ്ലൂ, സ്‌കൈ വൈറ്റ്, മിഡ്‌നൈറ്റ് ഗ്രേ എന്നീ മൂന്ന് നിറങ്ങളിലാണ് റെഡ്മി 8 എ ഡ്യുവല്‍ വരുന്നത്. സ്‌ക്രീനിന് കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 5 ന്റെ സുരക്ഷയുണ്ട്.

2 ജിഗാഹെര്‍ട്‌സ് ക്ലോക്ക് ചെയ്തിരിക്കുന്ന 12 എന്‍എം ആര്‍ക്കിടെക്ചറില്‍ നിര്‍മ്മിച്ച സ്‌നാപ്ഡ്രാഗണ്‍ 439 ചിപ്‌സെറ്റാണ് ഈ ഹാന്‍ഡ്‌സെറ്റിന്റെ കരുത്ത്. 512 ജിബി വരെ സ്‌റ്റോറേജ് കാര്‍ഡുകളെ പിന്തുണയ്ക്കാന്‍ കഴിയുന്നതാണ് റെഡ്മി 8എ ഡ്യൂവല്‍. 5000 എംഎഎച്ച് യൂണിറ്റാണ് ബാറ്ററി. ഇത് റിവേഴ്‌സ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്നു. രണ്ട് ദിവസത്തെ ബാറ്ററി ലൈഫ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. യുഎസ്ബി ടൈപ്പ് സി പോര്‍ട്ടിലൂടെ 18ണ ഫാസ്റ്റ് ചാര്‍ജിങ്ങിനെ ഫോണ്‍ പിന്തുണയ്ക്കുന്നുണ്ട്. കൂടാതെ 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്കും ലഭിക്കും.

മികച്ച ഇന്റര്‍നെറ്റ് വേഗത്തിനായി റെഡ്മി 8 എ ഡ്യുവല്‍ VoLTE, VoWiFi എന്നിവയെയും പിന്തുണയ്ക്കുന്നു. ഫോണിന് സ്പ്ലാഷ് റെസിസ്റ്റന്‍സും ലഭിക്കുന്നു.

സ്മാര്‍ട് ഫോണ്‍ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. വിലകുറഞ്ഞ വേരിയന്റിന് 6,499 വിലയുണ്ട് (2 ജിബി റാം, 32 ജിബി സ്‌റ്റോറേജ്). 3 ജിബി റാമും 32 ജിബി സ്‌റ്റോറേജുമാണ് കൂടുതല്‍ വിലയുള്ള വേരിയന്റ. 3 ജിബി റാം വേരിയന്റിന് 6,999 രൂപയാണ് വില. ഫെബ്രുവരി 18 മുതല്‍ ഉച്ചയ്ക്ക് 12 മണിക്ക് ആമസോണ്‍ ഇന്ത്യ, മി ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഹാന്‍ഡ്‌സെറ്റ് ലഭ്യമാകും.

Similar Articles

Comments

Advertisment

Most Popular

ഐപിഎൽ: ഹൈദരാബാദിന് ആദ്യ ജയം

ഡൽഹിയെ തോൽപ്പിച്ചത് 15 റൺസിന് ഐ പി എല്ലിൽ തുടർച്ചയായ രണ്ട് തോൽവിക്ക് ശേഷം സൺറൈസേഴ്സ് ഹൈദരാബാദിന് ആദ്യ ജയം. തുടർച്ചയായ മൂന്നാം ജയം തേടിയിറങ്ങിയ ഡൽഹി ക്യാപ്പിറ്റൽസിനെ 15 റൺസിനാണ് ഡേവിഡ് വാർനറും...

കോഴിക്കോട് ജില്ലയില്‍ ഇന്ന് 837 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 837 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ 5 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5 പേര്‍ക്കുമാണ് പോസിറ്റീവായത്. 38 പേരുടെ...

പാലക്കാട് ജില്ലയിൽ ഇന്ന് 374 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 29) 374 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 239 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 6 പേർ,...