വിടാന്‍ ഭാവമില്ല; വിജയ് യെ വീണ്ടും ചോദ്യം ചെയ്യും

നടന്‍ വിജയ് യെ വീണ്ടും ആദയനികുതി വകുപ്പ് ചോദ്യം ചെയ്യും. മൂന്നു ദിവസത്തിനകം ഹാജരാകാന്‍ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നോട്ടിസ് നല്‍കി. കഴിഞ്ഞ ദിവസം വിജയ്യെ മുപ്പത് മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു.

‘ബിഗില്‍’ സിനിമയുടെ നിര്‍മാതാക്കളായ എജിഎസിനു പണം പലിശയ്ക്കു കൊടുത്ത അന്‍പുചെഴിയന്റെ നികുതിവെട്ടിപ്പാണ് അന്വേഷിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ചെഴിയനില്‍നിന്ന് 65 കോടി രൂപയും നിര്‍മാതാക്കളില്‍നിന്ന് 77 കോടിയും പിടിച്ചെന്നാണു റിപ്പോര്‍ട്ട്. ബുധനാഴ്ച നെയ്വേലിയിലെ ലൊക്കേഷനിലും പിന്നീട് ചെന്നൈയിലെ വീട്ടിലെത്തിച്ചുമാണ് ചോദ്യം ചെയ്തത്. രാത്രി അന്വേഷണസംഘവും വീട്ടില്‍ തങ്ങി. അന്വേഷണം അവസാനിച്ചിട്ടില്ലെന്ന് ആദായനികുതി കമ്മിഷണര്‍ സുരഭി അലുവാലിയ പറഞ്ഞിരുന്നു.

30 മണിക്കൂര്‍ പിന്നിട്ട ചോദ്യം ചെയ്യലിന് ശേഷമാണ് ആദായ നികുതി വകുപ്പ് ഉദ്യാഗസ്ഥര്‍ വിജയ്‌യുടെ വീട്ടില്‍ നിന്നും മടങ്ങിയത്. സ്വത്ത് വിവരങ്ങളില്‍ ക്രമക്കേടുണ്ടെന്ന് സംശയിക്കുന്ന ചില രേഖകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഈ രേഖകള്‍ വിശദമായി വിലയിരുത്തിയ ശേഷമാകും ഏതെങ്കിലും രീതിയിലുള്ള ക്രമക്കേടുകളുണ്ടെങ്കില്‍ നടപടിയുമായി മുന്നോട്ട് പോകുക. ചോദ്യംചെയ്യല്‍ അവസാനിച്ചെങ്കിലും ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലെന്നായിരുന്നു വിജയ് പറഞ്ഞത്.. മാധ്യമങ്ങളെ കാണില്ലെന്നും താരം അറിയിച്ചു. വിജയ്‌ക്കൊപ്പം ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യാഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. വിജയിന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകളും പരിശോധിച്ചതായാണ് വിവരം. എട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കും ചോദ്യം ചെയ്യലിനുമായി വിജയിയുടെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിലുണ്ടായിരുന്നതെന്നാണ് വിവരം.

വിജയ്‌യുടെ വീട്ടില്‍ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ് നേരത്തെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. അതേസമയം, ‘ബിഗില്‍’ എന്ന സിനിമയുടെ നിര്‍മാതാക്കളിലൊരാളായ എജിഎസ് ഗ്രൂപ്പിന്റെ ഉടമ അന്‍പുച്ചെഴിയന്റെ മധുരൈയിലെയും ചെന്നൈയിലെയും വീട്ടില്‍ നിന്ന് 77 കോടി രൂപ അനധികൃതമായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 38 ഇടങ്ങളിലാണ് റെയ്ഡ് നടന്നതെന്നും ആദായനികുതി വകുപ്പിന്റെ വിശദീകരണം.

അന്‍പുച്ചെഴിയന്റെ എജിഎസ് ഗ്രൂപ്പ് ഓഫ് എന്റര്‍ടെയിന്‍മെന്റിന്റെയും എജിഎസ് ഗ്രൂപ്പിന്റെ മറ്റ് ഓഫീസുകളിലും നടത്തിയ റെയ്ഡിലൂടെ 300 കോടിയിലധികം രൂപയുടെ അനധികൃത രേഖകളും ചെക്കുകളും പ്രോമിസറി നോട്ടുകളും സ്വത്ത് രേഖകളും കണ്ടെത്തിയെന്നാണ് ആദായനികുതി വകുപ്പിന്റെ വാര്‍ത്താക്കുറിപ്പിലുള്ളത്. ഇതുമായി ബന്ധപ്പെട്ടാണ് വിജയ്‌യുടെ വീട്ടില്‍ റെയ്ഡ് നടന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

pathram online news key words: Income-tax-notice-to-actor-vijay-again

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment