ചൈനയിലെ വുഹാനില്‍ നിന്നും എത്തിയതിനാല്‍ വീട്ടില്‍ നീരിക്ഷണത്തിലുള്ള വിദ്യാര്‍ത്ഥിനിക്ക് ആരോഗ്യ വകുപ്പിന്റെ വിലക്ക് ലംഘിച്ച് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കണമെന്ന് വാശി. ഒടുവില്‍ വിവരം അറിഞ്ഞ് ജില്ല കലക്ടറും ഡി എം ഒയും വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ എത്തി ബോധവത്കരണം നടത്തിയതോടെ ആണ് വിദ്യാര്‍ത്ഥിനി തന്റെ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോവാന്‍ തയ്യാറായത്.
ഞായറാഴ്ച വിദ്യാര്‍ത്ഥിനിയുടെ അടുത്ത ബന്ധുവിന്റെ വിവാഹമായിരുന്നു. ഈ വിവാഹത്തില്‍ പങ്കെടുക്കരുതെന്ന് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ അറിയിച്ചിരുന്നു. പോകില്ലെന്ന് വീട്ടുകാരും പറഞ്ഞിരുന്നു. എന്നാല്‍ ഇത് ലംഘിച്ചാണ് വിദ്യാര്‍ത്ഥിനി വിവാഹത്തിന് പോകാന്‍ ഒരുങ്ങിയത്. തുടര്‍ന്ന് വീട്ടുകാര്‍ തന്നെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
key words- news-girl-who-came-from-china-want-to-attend-marriage
Leave a Comment