മലയാള സിനിമയില്‍ വിവാഹക്കാലം; ഇന്നലെ നടന്നത് മൂന്ന് വിവാഹം.. !!!

മലയാള സിനിമയില്‍ ഈ ഒരാഴ്ച കൊണ്ട് നടന്നത് മൂന്ന് വിവാഹങ്ങള്‍. നടി ഭാമ കഴിഞ്ഞ ദിവസം വിവാഹിതയായിരുന്നു.. ഇന്നലെ നടനും സംവിധായകനുമായി വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായിരുന്നു. നടി പാര്‍വതി നമ്പ്യാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ച് നടന്ന ചടങ്ങില്‍ ഇന്നലെ വിവാഹിതയായിരുന്നു. ഇത് കൂടാതെ നടന്‍ ബാലു വര്‍ഗീസും മോഡലും നടിയുമായ എലീന കാതറിനും ഇന്നലെ വിവാഹിതരായി. ബാലുവിന്റെ സുഹൃത്തുക്കളും കുടുംബങ്ങളും പങ്കെടുത്ത ചടങ്ങ് ഗംഭീരമായി. ആസിഫ് അലി ഭാര്യ സനയ്ക്കും മകനുമൊപ്പം ചടങ്ങില്‍ പങ്കെടുത്തു. ഗണപതിയും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. അര്‍ജുന്‍ അശോകനും കുടുംബത്തോടൊപ്പമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.

ബാലുവും എലീനയും വളരെ നാളായി പ്രണയത്തിലായിരുന്നു. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും അഭിനയിച്ച വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ ഇരുവരും അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം എലീനയുടെ പിറന്നാളാഘോഷ ദിനത്തില്‍ ബന്ധുക്കളും സുഹൃത്തുകള്‍ പങ്കെടുത്ത ആഘോഷ വേളയില്‍ ബാലു എലീനയെ പ്രെപ്പോസ് ചെയ്തിരുന്നു. ഇതിന്റെ സന്തോഷം പ്രകടിപ്പിച്ച് എലീന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ഇട്ടതിനെ തുടര്‍ന്നാണ് പ്രണയം പുറത്ത് വന്നത്.

ചാന്ത്പൊട്ട് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ ബാലു പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. ഏതാണ്ട് നാല്‍പ്പതോളം ചിത്രങ്ങളില്‍ ബാലു അഭിനയിച്ചിട്ടുണ്ട്. ഹണീ ബീ, കിംഗ് ലയര്‍, കവി ഉദ്ദേശിച്ചത്, ഇതിഹാസ, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

റിയാലിറ്റി ഷോയിലൂടെയാണ് എലീന് മോഡലിങ്ങിലേക്ക് എത്തുന്നത് പിന്നീട് ചില ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ വധു ഐശ്വര്യയാണ്. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. 2003ൽ പുറത്തിറങ്ങിയ ‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് 2015ൽ നാദിർഷാ സംവിധാനം ചെയ്ത അമർ അക്ബർ ആന്റണി എന്ന ചിത്രത്തിൽ തിരക്കഥാകൃത്തായി എത്തി. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിൽ നായകനായും അഭിനയിച്ചു. സിദ്ദീഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ബിഗ് ബ്രദറാണ് വിഷ്ണുവിന്റെ ഏറ്റവും പുതിയ റിലീസ്.

pathram:
Related Post
Leave a Comment