ശോഭാ സുരേന്ദ്രൻ ആരെയും അട്ടിമറിച്ചിട്ടില്ല..!! അങ്ങനെ അട്ടിമറിക്കാൻ പറ്റുന്ന പാർട്ടിയല്ല ബിജെപി..!!! നിൽക്കണോ പോകണോ എന്ന് കേന്ദ്രം തീരുമാനിക്കുമെന്നും കെ. സുരേന്ദ്രൻ

കോഴിക്കോട്: അധ്യക്ഷ സ്ഥാനം ഇപ്പോൾ ഒഴിയണോ കാലാവധി തികയ്ക്കണോ എന്നെല്ലാം തീരുമാനിക്കുന്നത് പാർട്ടിയുടെ കേന്ദ്ര നേതൃത്വമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അതിൽ വ്യക്തിപരമായ ഒരു താൽപര്യവുമില്ല. തിരഞ്ഞെടുപ്പിലെ ജയപരാജയം കൂട്ടുത്തരവാദിത്തമാണെങ്കിലും ഒരു സംഘത്തെ നയിച്ചുവെന്ന നിലയിൽ അതിന്റെ ഉത്തരവാദിത്തം പ്രസിഡന്റിന് തന്നെയാണ്. പ്രവർത്തനം ഓഡിറ്റ് ചെയ്യപ്പെടണം. താൻ നിൽക്കണോ പോകണോ എന്ന് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ശോഭാ സുരേന്ദ്രൻ ആരെയും അട്ടിമറിച്ചിട്ടില്ലെന്നും അങ്ങനെ അട്ടിമറിക്കാൻ പറ്റുന്ന പാർട്ടിയല്ല ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് നഗരസഭ അധ്യക്ഷ പറഞ്ഞത് പരിശോധിക്കും. പരസ്യ പ്രസ്താവന നടത്തിയവരെക്കുറിച്ചും പരിശോധിക്കും. പാർട്ടിയിൽതന്നെ ആരും ആക്രമിച്ചിട്ടില്ല, ആക്രമിക്കുകയുമില്ല. എല്ലാ തിരഞ്ഞെടുപ്പിലും സ്ഥാനാർഥി നിർണയത്തിന് നിയതമായ രീതിയുണ്ട്. കുമ്മനം രാജശേഖരനെയാണ് സ്ഥാനാർഥി നിർണയത്തിന് ചുമതലപ്പെടുത്തിയത്. പാലക്കാട് പോയി എല്ലാവരേയും കണ്ട് അഭിപ്രായ സമാഹരണം നടത്തിയ ശേഷം മൂന്ന് പേരുകളാണ് അദ്ദേഹം നൽകിയത്. കൊച്ചിയിൽ ചേർന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നാല് മണിക്കൂർ ചർച്ച നടത്തി. പട്ടികയിലെ രണ്ടു പേർ മത്സരിക്കാനില്ലെന്ന് നേരത്തെ പറഞ്ഞു. ഇപ്പോൾ മത്സരിച്ച സി.കൃഷ്ണകുമാറും മത്സരിക്കാനില്ലെന്നാണ് പറഞ്ഞത്. എന്നാൽ ആ പേരും കൂടി വെട്ടിയശേഷം പട്ടിക അയയ്ക്കാൻ പറ്റില്ലായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, ജെപി നഡ്ഡ ഉൾപ്പെടെയുള്ളവർ പരിശോധിച്ച ശേഷം പാർലമെന്ററി ബോർഡാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. മലമ്പുഴയിൽ വോട്ടു വിഹിതം 3000 വോട്ടിൽ നിന്ന് 50000 വോട്ടിേലക്ക് വർധിപ്പിച്ച ആളാണ് കൃഷ്ണകുമാർ. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹം പാർട്ടി ഏൽപ്പിച്ച ദൗത്യം ഏറ്റെടുത്തു. ബിജെപിയിൽ സ്ഥാനാർഥി മോഹികളില്ല. ഇ.ശ്രീധരന് പൊതുസമൂഹത്തിൽ നിന്ന് നല്ല നിലയിൽ വോട്ടു ലഭിച്ചു. അത്രയും വോട്ട് സമാഹരിക്കുന്നതിന് കൃഷ്ണകുമാറിന് സാധിച്ചില്ല. വി.മുരളീധരന് മഹാരാഷ്ട്രയിലായിരുന്നു ദൗത്യം.

പാലക്കാട് തിരഞ്ഞെടുപ്പ് ശരിയായ നിലയിൽ പാർട്ടി വിലയിരുത്തും. കഴിഞ്ഞ തവണത്തെ വോട്ട് എന്തുകൊണ്ട് നേടാൻ സാധിച്ചില്ലെന്ന് വിശകലനം ചെയ്യും. അടിസ്ഥാന വോട്ടുകൾ നിലനിർത്തി. എന്നാൽ പുതിയ വോട്ടുകൾ ആകർഷിക്കാൻ സാധിച്ചില്ല. പാർലമെന്റിൽ വഖഫ് ബില്ലിനോട് കേരളത്തിലെ എംപിമാർ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ആയിരക്കണക്കിന് ആളുകൾ നോക്കുന്നത്. സിപിഎമ്മിനും മുഖ്യമന്ത്രിക്കും എസ്ഡിപിഐക്കെതിരെ പറയാൻ ധാർമികത ഇല്ല. പല പഞ്ചായത്തുകളും എസ്ഡിപിഐയുടെ സഹായത്തോടെയാണ് എൽഡിഎഫ് ഭരിക്കുന്നത്. രണ്ട് മുന്നണികൾക്കും മതഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ച ഹോട്ടലുടമയ്ക്കുനേരെ വടിവാൾ വീശി ഭീഷണി..!!! കാപ്പ കേസിലെ പ്രതി അറസ്റ്റിൽ…

കേരളത്തിലെ ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര…!! ആർഎസ്എസ് നിയന്ത്രണം ഏറ്റെടുക്കണം…!! പ്രവർത്തനങ്ങളിൽ വലിയ വീഴ്ച സംഭവിച്ചുകൊണ്ടിരിക്കുകയാണ്…!! എല്ലാം നേതാക്കളും ആത്മപരിശോധന നടത്തണമെന്നും എൻഡിഎ വൈസ് ചെയർമാൻ…!!!

 

pathram desk 1:
Related Post
Leave a Comment