ബുംമ്രയ്ക്കൊപ്പം സിറാജും ചേർന്നപ്പോൾ തകർന്നുവീണ് ഓസ്ട്രേലിയ..!!! രോഹിത്തിൻ്റെ അഭാവത്തിലും ഇന്ത്യയ്ക്ക് ഗംഭീര ജയം…

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ ഗംഭീര വിജയം സ്വന്തമാക്കി ടീം ഇന്ത്യ. ക്യാപ്റ്റൻ രോഹിത് ശർമയില്ലാതിരുന്നിട്ടും ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ 295 റൺസ് വിജയമാണ് ഇന്ത്യ നേടിയത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 534 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ മറുപടി ബാറ്റിങ്ങിൽ 58.4 ഓവറിൽ 238 റൺസെടുത്തു പുറത്തായി.

101 പന്തുകൾ നേരിട്ട് 89 റൺസെടുത്ത ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. മിച്ചൽ മാർഷ് (47 പന്തിൽ 47), അലക്സ് ക്യാരി (58 പന്തിൽ 36) എന്നിവരും ഇന്ത്യയുടെ ബോളിങ് ആക്രമണത്തെ കുറച്ചു നേരമെങ്കിലും ചെറുത്തുനിന്നു. രണ്ടാം ഇന്നിങ്സിൽ 17 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടമായ ഓസീസിന്റെ മുൻനിര അപ്പാടെ തകർന്നുപോയി. മുഹമ്മദ് സിറാജും ജസ്പ്രീത് ബുമ്രയും ഏൽപിച്ച പ്രഹരത്തിൽനിന്ന് ഓസ്ട്രേലിയയ്ക്കു പിന്നീടു കരകയറാനും സാധിച്ചില്ല.

അഞ്ചാം വിക്കറ്റിൽ സ്റ്റീവ് സ്മിത്തിനെ കൂട്ടുപിടിച്ച് ട്രാവിസ് ഹെഡ് പടുത്തുയർത്തിയ അർധസെഞ്ചറി കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ വലിയ നാണക്കേടിൽനിന്ന് രക്ഷിച്ചത്. ഇരുവരും ചേർന്ന് 62 റൺസാണ് സ്കോർബോർഡിൽ എത്തിച്ചത്. ഹെഡിന്റെ മടക്കത്തിനു ശേഷം മിച്ചൽ മാർ‍ഷും പ്രതിരോധിച്ചു നോക്കിയെങ്കിലും നിതീഷ് കുമാർ റെഡ്ഡിയെറിഞ്ഞ 44–ാം ഓവറിൽ താരം ബോൾ‍ഡായി. വാലറ്റത്തെ കൂട്ടുപിടിച്ച് അലക്സ് ക്യാരി നടത്തിയ രക്ഷാപ്രവർത്തനവും തോല്‍വിയുടെ ആഘാതത്തിന്റെ തോത് ഓസീസിനു കുറച്ചുനൽകി.

47.1 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ 200 കടന്നത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. വാഷിങ്ടൻ സുന്ദർ രണ്ടും നിതീഷ് കുമാർ റെഡ്ഡി, ഹർ‍ഷിത് റാണ എന്നിവർ ഓരോ വിക്കറ്റുവീതവും സ്വന്തമാക്കി. ആദ്യ ഇന്നിങ്സിൽ 150 റൺസെടുത്ത ഇന്ത്യ ഓസ്ട്രേലിയയെ 104ന് പുറത്താക്കിയിരുന്നു.

എല്ലാ കണ്ണുകളും പാലക്കാട്ടേക്ക് മാത്രം എന്തിനാണ് വരുന്നത്….!! ചേലക്കര എന്തുകൊണ്ട് ചർച്ചയാകുന്നില്ല…, എല്ലാ തിരഞ്ഞെടുപ്പിലും വിജയിക്കുമ്പോൾ ക്രെഡിറ്റ് മറ്റുള്ളവർക്കും പരാജയപ്പെടുമ്പോൾ പ്രഡിഡന്റിനും ആണെന്ന് കെ. സുരേന്ദ്രൻ

pathram desk 1:
Leave a Comment