കീപ്പറാണ്, ബാറ്റ്‌സ്മാനാണ്… പിന്നെ ക്യാപ്റ്റനുമാണ്..!!!

ലോക റെക്കോഡോടെയാണ് ഇന്ത്യ ന്യൂസിലന്‍ഡ് പര്യടനത്തിലെ ആദ്യ പരമ്പര പൂര്‍ത്തിയാക്കിയത്. പര്യടനത്തിനിടെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേര് ഏതായിരുന്നു എന്ന് ചോദിച്ചാല്‍ ആര്‍ക്കും സംശയമുണ്ടാകില്ല. അത്. കെ എല്‍ രാഹുലിന്റേത് തന്നെയായിരുന്നു. കോഹ്ലിയുടെ പോലും ശക്തമായ പിന്തുണ ഉണ്ടായിരുന്ന സ്ഥിരം വിക്കറ്റ് കീപ്പറായ ഋഷഭ് പന്തിനെ പുറത്തിരുത്തി രാഹുലിന് വിക്കറ്റിന് പിന്നില്‍ നിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങിയത്. താരം മികച്ച പ്രകടനം പുറത്തെടുത്തതോടെ അഞ്ച് മത്സരങ്ങളിലും രാഹുല്‍ കീപ്പ് ചെയ്യുകയായിരുന്നു. ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് രാഹുലിലൂടെ ലഭിച്ചത്. ടി20 ലോകകപ്പിന് മുമ്പ് കരുത്തുറ്റ ടീമിനെ ഒരുക്കുകയായിരുന്നു ലക്ഷ്യം.

കീപ്പിങ്ങിനൊപ്പം ബാറ്റിങ്ങിലും തിളങ്ങിയ രാഹുല്‍ 224 റണ്‍സാണ് അടിച്ചെടുത്തത്. ഇന്ന് രോഹിത് പരിക്കേറ്റ് മടങ്ങിയപ്പോള്‍ ക്യാപ്റ്റന്റെ ജോലിയും രാഹുലിനായിരുന്നു. പരമ്പരയില െതകര്‍പ്പന്‍ പ്രകടനത്തോടെ മാന്‍ ഓഫ് ദ സീരീസ് അവാര്‍ഡും രാഹുലിനെ തേടിയെത്തി. ഏല്‍പ്പിച്ച ജോലി ഭംഗിയായി ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നാണ് പുരസ്‌കാരം മേടിച്ച ശേഷം രാഹുല്‍ വ്യക്തമാക്കിയത്. താരം പറയുന്നതിങ്ങനെ… ”എന്റെ പ്രകടനത്തില്‍ എനിക്ക് സന്തോഷമുണ്ട്. അതില്‍കൂടുതല്‍ തൃപ്തിപ്പെടുത്തുന്നത് ടീമിന്റെ നേട്ടമാണ്. ആത്മവിശ്വാസത്തോടെയാണ് പര്യടനത്തിനെത്തിയത്. പദ്ധതികളെല്ലാം വേണ്ട രീതിയില്‍ ചെയ്തു തീര്‍ക്കാനും സാധിച്ചു. എന്നെ ഏല്‍പ്പിച്ച ജോലിയെല്ലാം ഭംഗിയായി ചെയ്ത് തീര്‍ക്കാന്‍ കഴയുന്നതില്‍ സന്തോഷമുണ്ട്.

വിക്കറ്റ് കീപ്പറുടെ വേഷം ഞാന്‍ ആസ്വദിക്കുന്നു. ടി20 ലോകകപ്പിനെ കുറിച്ച് ഇപ്പോള്‍ അധികം ചിന്തിക്കുന്നില്ല. എന്നാല്‍ ഈ പ്രകടനം അവിടെയും കാണിക്കാന്‍ കഴിയുമെന്ന ആത്മവിശ്വസമുണ്ട്. ഒരു ടീമെന്ന നിലയില്‍ എല്ലാവരുടെയും കഴിവില്‍ വിശ്വസിക്കുന്നു. നിര്‍ഭാഗ്യവശാല്‍ രോഹിത്തിന് മത്സരം പൂര്‍ത്തിയാക്കാനായില്ല. രണ്ട് ദിവസത്തിനിടെ അദ്ദേഹത്തിന് തിരിച്ചെത്താന്‍ സാധിക്കുമെന്ന് കരുതുന്നു.” രാഹുല്‍ പറഞ്ഞു.

എന്തായാലും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ് കെ.എല്‍. രാഹുല്‍ ഇന്ത്യന്‍ ടീമിന്റെ നെടുംതൂണായി മാറിയത്. രാഹുലിന് ഇതിനകം ആരാധകരും ഏറെ ഉണ്ടായിട്ടുണ്ട്.

pathram:
Related Post
Leave a Comment