കിട്ടിയ അവസരം പാഴാക്കി വീണ്ടും സഞ്ജു; രണ്ട് റണ്ണെടുത്ത് ഔട്ട്

ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ അവസാന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുത്തു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ രണ്ട് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 10 റണ്‍സെടുത്തു. കോഹ്ലി കളിയില്‍നിന്ന് വിട്ടുനിന്നപ്പോള്‍ അവസരം ലഭിച്ച സഞ്ജുവാണ് ഓപ്പണറായി ഇറങ്ങിയത്. രണ്ടാമത്തെ ഓവറില്‍ രണ്ട് റണ്‍സെടുത്ത സഞ്ജു ഔട്ടായി.

വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുന്നത്. രോഹിത്തിനൊപ്പം ഓപ്പണറായി ഇറങ്ങാന്‍ സഞ്ജുവിന് അവസരം ലഭിച്ചു. കെ.എല്‍. രാഹുല്‍ വണ്‍ ഡൗണായി ഇറങ്ങി.

ഇന്നും ജയംനേടാനായാല്‍ ട്വന്റി 20 പരമ്പര 5-0ന് തൂത്തുവാരുന്ന ആദ്യ ടീമെന്ന റെക്കോഡ് ഇന്ത്യയ്ക്കു സ്വന്തമാകും. ന്യൂസീലന്‍ഡാകട്ടെ, സമ്പൂര്‍ണ തോല്‍വി ഒഴിവാക്കി മുഖംരക്ഷിക്കാനുള്ള ശ്രമത്തിലാണ്. അവസാന രണ്ടു മത്സരങ്ങളിലും സൂപ്പര്‍ ഓവറിലായിരുന്നു ഇന്ത്യയുടെ ജയം.

തോളിന് പരിക്കേറ്റ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇന്നും കളിക്കുന്നില്ല. പകരം ടിം സൗത്തി തന്നെ ടീമിനെ നയിക്കും.

Key words- India vs New Zealand Virat Kohli’s men eye T20 world record

pathram:
Leave a Comment