വ്യാപാരിയുടെ മകള്‍ക്ക് കൊറോണ വൈറസ് ബാധയെന്ന് വ്യാജ പ്രചരണം; യുവതി അറസ്റ്റില്‍

പഴയന്നൂര്‍: വ്യാപാരിയുടെ മകള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് വാട്സാപ്പിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആരോ പറഞ്ഞു കേട്ട വ്യാജ വാര്‍ത്ത സത്യമെന്ന് ധരിച്ച് യുവതി വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു. പ്ലസ്ടു സഹപാഠികളുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് കഴിഞ്ഞ ദിവസം വാര്‍ത്ത പങ്കുവെച്ചത്.

ഇതോടെ വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയായിരുന്നു. ഇന്നലെ വ്യാപാരിയുടെ കടയിലെ ജീവനക്കാരന്റെ ഫോണിലും സന്ദേശം എത്തി. ഇയാളുടെ മൊഴി പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത യുവതിയെ ജാമ്യത്തില്‍ വിട്ടു.

pathram:
Related Post
Leave a Comment