ന്യൂസീലാൻഡിനെതിരെയുള്ള നാലാം ട്വന്റി ട്വന്റി മത്സരത്തിൽ സഞ്ജു സാംസൺ കളിക്കും. രോഹിത്ത് ശർമയ്ക്ക് പകരം ഓപ്പണറായി സഞ്ജു ഇറങ്ങും.സഞ്ജുവിന്റെ മൂന്നാം ട്വന്റി ട്വന്റി മത്സരമാണ്. ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങിനയച്ചു.
ആദ്യം ബാറ്റ് ചെയ്ത ഈ പരമ്ബരയില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ അത് തുടരാനാണ് ഇന്ത്യയുടെ ശ്രമം എന്ന് വിരാട് കോഹ്‌ലി പറഞ്ഞു. ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മ്മക്കും മുഹമ്മദ് ഷമിക്കും രവീന്ദ്ര ജഡേജക്കും ഇന്ത്യ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇവര്‍ക്ക് പകരം സഞ്ജു സാംസണ്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, നവ്ദീപ് സെയ്നി എന്നിവര്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.
അതെ സമയം ന്യൂസിലാന്‍ഡ് നിരയില്‍ പരിക്ക് മൂലം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ കളിക്കുന്നില്ല. ക്യാപ്റ്റന്റെ അഭാവത്തില്‍ ടിം സൗത്തീയാവും ന്യൂസിലാന്‍ഡിനെ ഇന്നത്തെ മത്സരത്തില്‍ നയിക്കുക .രണ്ട് മാറ്റങ്ങളുമായാണ് ന്യൂസിലാന്‍ഡ് ഇറങ്ങുന്നത്. കെയ്ന്‍ വില്യംസണും ഗ്രാന്‍ഡ്ഹോമും പുറത്തു പോയപ്പോള്‍ ടോം ബ്രൂസും ഡാരില്‍ മിച്ചലും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
Leave a Comment