ഇന്ത്യയെ പരിഹസിച്ച് മുന്‍ ക്രിക്കറ്റ് താരവും ഇപ്പോള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍. 1960കളില്‍ മുന്‍നിര രാജ്യമായിരുന്നു പാക്കിസ്ഥാനെങ്കിലും ജനാധിപത്യം ഇവിടെ വേരുപിടിക്കാതെ പോയതാണ് രാജ്യത്തിന് തിരിച്ചടിയായതെന്നും ഇമ്രാന്‍ അഭിപ്രായപ്പെട്ടു. പാക്കിസ്ഥാന്റെ ജനസമ്പത്ത് അമൂല്യമാണെന്നു തെളിയിക്കാന്‍, ഏഴിരട്ടി വലിപ്പമുള്ള ഇന്ത്യയെ ക്രിക്കറ്റില്‍ തുടര്‍ച്ചയായി തോല്‍പ്പിച്ചിരുന്ന കാര്യവും ഇമ്രാന്‍ എടുത്തുപറഞ്ഞു. 1992ല്‍ പാക്കിസ്ഥാനെ ലോകകപ്പ് വിജയത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ കൂടിയാണ് ഇമ്രാന്‍ ഖാന്‍. ഹോക്കിയിലും പാക്കിസ്ഥാന്‍ ഇന്ത്യയെ തുടര്‍ച്ചയായി തോല്‍പ്പിച്ചിരുന്നുവെന്ന് ഇമ്രാന്‍ അവകാശപ്പെട്ടു.
‘1960കളില്‍ ലോകത്തെ മുന്‍നിര രാജ്യമായിരുന്നു പാക്കിസ്ഥാന്‍. ഏഷ്യയ്ക്കു മുന്നില്‍ മികച്ചൊരു മാതൃകയുമായിരുന്നു. ആ പ്രതീക്ഷയോടെയാണ് ഞാനൊക്കെ വളര്‍ന്നുവന്നതെങ്കിലും നിര്‍ഭാഗ്യവശാല്‍ ജനാധിപത്യത്തിന് ഇവിടെ വേരുറപ്പിക്കാനായില്ല. ജനാധിപത്യം പരാജയപ്പെട്ടപ്പോഴെല്ലാം അവിടെ സൈന്യം രംഗപ്രവേശം ചെയ്തു’ – സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനെത്തിയ ഇമ്രാന്‍ പറഞ്ഞു.
‘ഇന്ത്യ പാക്കിസ്ഥാന്റെ ഏഴിരട്ടി വലിപ്പമുള്ള രാജ്യമാണ്. ഞാനൊക്കെ കളിക്കുന്ന കാലത്ത് അവരെ സ്ഥിരമായി ഞങ്ങള്‍ തോല്‍പ്പിച്ചിരുന്നു. ക്രിക്കറ്റില്‍ മാത്രമല്ല, ഹോക്കിയിലും മറ്റ് കായികയിനങ്ങളിലും ഇതുതന്നെ അവസ്ഥ. ഞങ്ങള്‍ എല്ലാ മേഖലകളിലും മുന്നിലായിരുന്നു’ ഇമ്രാന്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ട്വന്റി20യില്‍ ഒഴികെ മറ്റു രണ്ടു ഫോര്‍മാറ്റുകളിലും വിജയത്തിന്റെ എണ്ണത്തില്‍ ഇന്ത്യയ്ക്കുമേല്‍ മേല്‍ക്കൈ ഉള്ള രാജ്യമാണ് പാക്കിസ്ഥാന്‍. ഇതുവരെ 59 ടെസ്റ്റുകളിലാണ് ഇരു രാജ്യങ്ങളും നേര്‍ക്കുനേ!ര്‍ വന്നത്. ഇന്ത്യ ഒന്‍പതു വിജയങ്ങള്‍ നേടിയപ്പോള്‍ പാക്കിസ്ഥാന്റെ പേരില്‍ 12 വിജയങ്ങളുണ്ട്. 132 ഏകദിനങ്ങളില്‍ പാക്കിസ്ഥാന്‍ 73 വിജയവും ഇന്ത്യ 55 വിജയവും നേടി. എന്നാല്‍ ട്വന്റി20യില്‍ ഇരു രാജ്യങ്ങളും ഇതുവരെ എട്ടു മത്സരങ്ങളില്‍ മുഖാമുഖമെത്തിയപ്പോള്‍ ആറിലും ഇന്ത്യ ജയിച്ചു. പാക്കിസ്ഥാന്‍ ജയിച്ചത് ഒരേയൊരു മത്സരത്തില്‍ മാത്രം. അതേസമയം ഏകദിന, ട്വന്റി20 ലോകകപ്പുകളില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാക്കിസ്ഥാനു സാധിച്ചിട്ടില്ല.