സ്‌നേഹിച്ചു തോല്‍പ്പിക്കണം; മോദിയോട് രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയും അമിത് ഷായും യുവാക്കളുടെ ഭാവി നശിപ്പിച്ചെന്ന് രാഹുല്‍ പറഞ്ഞു.

‘മോദിയും അമിത് ഷായും നിങ്ങളുടെ ഭാവി നശിപ്പിച്ചു. തൊഴിലില്ലായ്മയിലും സാമ്പത്തിക തകര്‍ച്ചയിലും നിങ്ങള്‍ക്കുള്ള അമര്‍ഷം താങ്ങാന്‍ അവര്‍ക്കാകില്ല. നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ വിഭജിക്കുന്നതിനും വെറുപ്പിനു പിന്നില്‍ ഒളിക്കുന്നതിനും കാരണമിതാണ്. ഓരോ ഇന്ത്യക്കാരനോടും സ്‌നേഹം പ്രകടിപ്പിച്ചു മാത്രമെ ഇവരെ പരാജയപ്പെടുത്താന്‍ സാധിക്കൂ’ രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്ത് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി രാംലീല മൈതാനിയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പു റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. മോദിയുടെ റാലിയെ തുടർന്ന് മാറ്റിവച്ച കോൺഗ്രസിന്റെ ധർണ നാളെ രാജ്ഘട്ടിൽ നടക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് ധർണ നടത്തുമെന്നാണ് കോൺഗ്രസ് ആദ്യം അറിയിച്ചത്. എന്നാൽ മോദിയുടെ റാലി നടക്കുന്നതിനാൽ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് അനുമതി നിഷേധിക്കുകയായിരുന്നു.

pathram:
Related Post
Leave a Comment