ബിരിയാണിക്കൊപ്പം ഉള്ളി നല്‍കാത്തതിനെ ചൊല്ലി ഹോട്ടലില്‍ സംഘര്‍ഷം

ബെംഗളൂരു: ബിരിയാണിക്കൊപ്പം ഉള്ളി നല്‍കാത്തതിനെ ചൊല്ലി ഹോട്ടലില്‍ സംഘര്‍ഷം. രാജ്യത്ത് ദിനം പ്രതി ഉള്ളി വില കുതിച്ചുയരുകയാണ്. ബെംഗളൂരുവില്‍ ഇന്ന് ഉള്ളി വില 200 രൂപവരെ എത്തി. ഇതിനിടെയാണ് ബിരിയാണിക്കൊപ്പം ഉള്ളി നല്‍കാത്തതിനെ ചൊല്ലി ഹോട്ടലില്‍ സംഘര്‍ഷം ഉണ്ടായത്. ബെലഗാവി നഗരത്തിലെ നെഹ്റു നഗറിലെ ഹോട്ടലിലാണ് സംഭവം.

ഉള്ളി നല്‍കാത്തത് ചോദ്യം ചെയ്ത യുവാക്കളെ ഹോട്ടല്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചതായാണ് പരാതി.
ബിരിയാണിക്കൊപ്പം യുവാക്കള്‍ ഉള്ളി ആവശ്യപ്പെട്ടപ്പോള്‍ വിലകൂടിയതിനുശേഷം ഉള്ളി വിതരണം ചെയ്യാറില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു. എന്നാല്‍ , ഇതില്‍ രോഷം പൂണ്ട യുവാക്കള്‍ ജീവനക്കാരെ അസഭ്യം പറഞ്ഞു. ഇതോടെയാണ് ജീവനക്കാര്‍ ഇവരെ കയ്യേറ്റം ചെയ്തത്. ശ്രീകാന്ത് ഹഡിമാനി (19), അങ്കുഷ് ചലഗേരി (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. യുവാക്കള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Similar Articles

Comments

Advertisment

Most Popular

ഹത്രാസ് കൂട്ടബലാത്സംഗക്കേസ്; പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നിർദേശം നൽകി

ഹത്രാസ് കൂട്ടബലാത്സംഗക്കേസിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകിയതായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതി രൂപീകരിച്ചു. കൂട്ടബലാത്സംഗത്തിന് ഇരയായ ഇരുപതുകാരി...

കൊല്ലത്ത് തൂങ്ങി മരിച്ച പതിനഞ്ചുകാരി നിരന്തരം പീഡിപ്പിക്കപ്പെട്ടു; യുവാവ് പിടിയിൽ

കൊല്ലം: കൊണ്ടോടിയിൽ ഈ മാസം ഇരുപത്തിയഞ്ചാം തീയതി കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പതിനഞ്ചുകാരി നിരന്തരം പീഡനത്തിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ കടയ്ക്കല്‍ സ്വദേശി ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു....

28 വര്‍ഷത്തിന് ശേഷം എല്ലാവരും കുറ്റവിമുക്തരാകുമ്പോള്‍…

ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. കേസില്‍ പ്രതികള്‍ക്കെതിരെ സംശയാതീതമായി കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. തെളിവുകള്‍ ശക്തമല്ലെന്നും മസ്ജിദ്‌ തകര്‍ത്തത് ആസൂത്രിതമല്ലായിരുന്നുവെന്നും ജസ്റ്റിസ് എസ്.കെ....