ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം സോഷ്യല്‍ മീഡിയകളിലൂടെ; മുട്ടന്‍ പണി കൊടുത്ത് ഭാര്യ

സോഷ്യല്‍ മീഡിയ കുടുംബ ബന്ധങ്ങളിലും ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. സോഷ്യല്‍ മീഡിയകളിലൂടെ ഭര്‍ത്താവ് പരസ്ത്രീകളുമായി സല്ലാപം നടത്തുന്നത് അറിഞ്ഞതോടെ ഭാര്യ തന്നെമുട്ടന്‍ പണി കൊടുത്തു. വ്യാജ അക്കൗണ്ട് ഉണ്ടാക്കി ചാറ്റ് ചെയ്താണ് ഭാര്യ ഭര്‍ത്താവിനെ കുടുക്കിയത്. ഭാര്യയാണെന്ന് അരിയാതെ യുവതിയോട് ഇയാള്‍ ചാറ്റ് ചെയ്യുകയും ഒരുമിച്ച് തങ്ങാന്‍ ക്ഷണിക്കുകയുമയിരുന്നു. അറബ് യുവതിയാണ് ഇത്തരത്തില്‍ ഭര്‍ത്താവിന്റെ കള്ളത്തരം കൈയ്യോടെ പിടികൂടിയത്.

സംഭവത്തെ തുടര്‍ന്ന് കുടുംബകോടതിയെ സമീപിച്ച യുവതി ചാറ്റിന്റെ വിശദാംശങ്ങള്‍ ഹാജരാക്കി. യുവതിക്ക് കോടതി വിവാഹ മോചനവും അനുവദിച്ചു. മാത്രമല്ല യുവതിക്ക് വീട് വെച്ച് കൊടുക്കണമെന്നും പ്രതിമാസ ചിലവിന് തുക നല്‍കണമെന്നും യുവാവിന് കോടതി നിര്‍ദേശവും നല്‍കി.

രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് ആറ് മാസം പ്രായമായ ആണ്‍കുട്ടിയുമുണ്ട്. ഭര്‍ത്താവിനെ പരസ്ത്രീകള്‍ക്കൊപ്പം കണ്ടതായി സുഹൃത്ത് യുവതിയെ അറിയിച്ചു. തുടര്‍ന്ന് ഫോണ്‍ ചെയ്ത് ചോദിച്ചപ്പോള്‍ ജോലിയിലാണെന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടി. മണിക്കൂറുകളോളം സോഷ്യല്‍ മീഡിയകളില്‍ ചിലവഴിക്കുന്ന യുവാവ് ചില ദിവസങ്ങളില്‍ വീട്ടിലേക്ക് വരാതിരിക്കുന്നതും കൂടി പതിവായതോടെയാണ് യുവതി കാര്യമായി അന്വേഷിച്ചത്. തുടര്‍ന്നാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഭര്‍ത്താവിന്റെ തനി നിറം തെളിവ് സഹിതം പിടികൂടിയത്.

Similar Articles

Comments

Advertisment

Most Popular

ഇടുക്കി ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 315 ആയി;

കോവിഡ് 19: ഇടുക്കി ജില്ലയിൽ ഇന്ന് (14.08.2020) 58 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 31 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 5 പേർക്ക്...

എറണാകുളം ജില്ലയിൽ ഇന്ന് 114 പേർക്ക് രോഗം

എറണാകുളം ജില്ലയിൽ ഇന്ന് 114 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ (4)* 1. മുബൈയിൽ നിന്നെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (29) 2. ആന്ധ്രാപ്രദേശിൽ നിന്നെത്തിയ...

കോട്ടയം ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 592 ആയി; പുതിയതായി 101 പേര്‍ക്ക്

കോട്ടയം ജില്ലയില്‍ പുതിയതായി 101 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 85 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയ ഏഴു പേര്‍ വീതവും രോഗബാധിതരായി. മണിമല-12, അതിരമ്പുഴ-11,...