പ്രസവശേഷമുള്ള സെക്‌സിനെക്കുറിച്ച് ഇന്നും പലര്‍ക്കും പല തെറ്റിധാരണകളുമാണ് ഉള്ളത്. പ്രസവശേഷം പല സ്ത്രീകളിലും സെക്‌സ് ആസ്വാദനത്തില്‍ കുറവുവരാറുണ്ട്. ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണുകളുടെ മാറ്റവും കുഞ്ഞിന്റെ പരിചരണത്തിലേയ്ക്ക് കൂടുതല്‍ ശ്രദ്ധ പോകുന്നതുമൊക്കെയാണ് ഇതിന് കാരണം. എന്നാല്‍ ഇവയെല്ലാം താല്‍ക്കാലികം മാത്രമാണ്. ക്ഷമയോടെയും സഹിഷ്ണുതയോടെയും ഇത്തരം പ്രശ്‌നങ്ങളെ മറികടക്കാന്‍ സാധിക്കും.
പ്രസവശേഷം മൂന്നു മാസം ലൈംഗികബന്ധത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നതാണ് നല്ലത്. പ്രസവത്തെ തുടര്‍ന്നു യോനിയിലെ മുറിവുകളും തുന്നലുകളും പൂര്‍ണ്ണമായും ഉണങ്ങാനും ഗര്‍ഭപാത്രം പൂര്‍വ്വസ്ഥിതിയിലാകാനും സമയം വേണ്ടിവരും.
അല്ലെങ്കില്‍ യോനിയിലും ഗര്‍ഭപാത്രത്തിലും മൂത്രാശയത്തിലുമൊക്കെ അണുബാധയ്ക്ക് ഇതു കാരണമാകും. സിസേറിയനാണെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മുറിവുണങ്ങിയ ഭാഗത്ത് അധികം മര്‍ദ്ദം ഏല്‍പ്പിക്കാത്ത രീതിയിലുള്ള ആയാസം കുറഞ്ഞ സെക്‌സ് പൊസിഷനുകള്‍ മാത്രമെ ഇക്കാലത്ത് സ്വീകരിക്കാവു. പ്രസവത്തെ തുടര്‍ന്നു യോനിമുഖം വലുതാവുന്നതിനാല്‍ യോനി പേശികള്‍ക്ക് അയവുണ്ടാകുകയും അത് ലൈംഗികസുഖം കുറയ്ക്കുകയും ചെയ്യും.
മുലയൂട്ടുന്ന കാലത്ത് ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം മൂലം ഇസ്ട്രജന്‍ കുറയുന്നതിനാല്‍ യോനിയില്‍ വരള്‍ച്ചയുണ്ടാകാം.ഇത് മറികടക്കാന്‍ കൂടുതല്‍ നേരം നീണ്ടു നില്‍ക്കുന്ന ഫോര്‍പ്ലേകള്‍ ആവശ്യമാണ്. അതുവഴി യോനിയില്‍ ആര്‍ദ്രതയുണ്ടകും. അവശ്യമെങ്കില്‍ ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കാം.
പ്രസവത്തെ തുടര്‍ന്ന് ഉണ്ടാകുന്ന വിഷാദമാണ് പോസ്റ്റുപാര്‍ട്ടം ഡിപ്രഷന്‍. ഈ അവസ്ഥ മറികടക്കാന്‍ ഭര്‍ത്താവിന്റെയും കുടുംബാഗങ്ങളുടെയും സ്‌നേഹപരിചരണം വേണം. പ്രശ്‌നം നീണ്ടു നിന്നാല്‍ ചികിത്സ തേടാന്‍ മടിക്കരുത്. മുലയൂട്ടല്‍ കാലത്ത് ഗര്‍ഭധാരണ സാധ്യത കുറവാണ് എങ്കിലും മുന്‍കരുതലുകള്‍ സ്വീകരിക്കണം. പ്രസവശേഷം ലൈംഗികതയോട് താല്‍പ്പര്യം ഉണ്ടാവണമെന്നില്ല. ഈ അവസ്ഥ മനസിലാക്കി ഭര്‍ത്താവ് സ്‌നേഹം പ്രകടിപ്പിക്കുക. കൂടുതല്‍ സ്‌നേഹ പരിചരണങ്ങള്‍ നല്‍കി അവളിലെ ലൈംഗിക താല്‍പ്പര്യത്തെ നിലനിര്‍ത്താം. ഇതെല്ലാം പങ്കാളിയെ ലൈംഗിക ജീവിതത്തിന് സജ്ജയാക്കും.
സ്ത്രീകളിലെ ലൈംഗിക താത്പര്യങ്ങള്‍ ഓരോ ജീവിതഘട്ടത്തിനുമനുസരിച്ച് വ്യത്യസ്തമാണ്. ഗര്‍ഭകാലത്തും പ്രസവശേഷവും എല്ലാം ഇതില്‍ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കും. ഗര്‍ഭകാലത്ത് സെക്‌സില്‍ ഏര്‍പ്പെടും മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ശരീരിക, മാനസിക അസ്വസ്ഥതകള്‍ ഏറെയുള്ള കാലഘട്ടമാണു ഗര്‍ഭകാലം. ഈ കാലത്ത് സെക്‌സില്‍ ഏര്‍പ്പെടുന്നതില്‍ അപാകതയില്ല. എന്നാല്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് നന്നായിരിക്കും.
ഗര്‍ഭകാലത്തെ ആദ്യമൂന്നു മാസം നിര്‍ബന്ധമായും സെക്‌സ് ഒഴിവാക്കുക. ഈ സമയം അബോര്‍ഷനുള്ള സാധ്യത കൂടുതലാണെന്നതാണ് ഇതിനു കാരണം. അവസാന മൂന്നുമാസവും സെക്‌സ് ഒഴിവാക്കുന്നതാണു നല്ലത്. ഇതിനിടയിലുള്ള കാലം ഗര്‍ഭിണിയുടെ താല്‍പര്യത്തിനും സൗകര്യത്തിനും അനുസരിച്ചു സെക്‌സില്‍ ഏര്‍പ്പെടാം. ഗര്‍ഭസ്ഥശിശുവിന് സമ്മര്‍ദംനല്‍കുന്ന രീതികള്‍ ഒഴിവാക്കണം. വയറിനു സമ്മര്‍ദ്ദമേല്‍ക്കാത്തതും സ്ത്രീയ്ക്ക് സൗകര്യപ്രധവുമായ പൊസിഷനുകള്‍ തിരഞ്ഞെടുക്കാന്‍ ്രശദ്ധിക്കുക.
ലൈംഗികശുചിത്വം നിര്‍ബന്ധമായും പാലിക്കുക. ഗര്‍ഭകാലത്തു ശരീരത്തിന്റെ പ്രതിരോധശേഷി കുറവുണ്ടാകുമെന്നതിനാല്‍ ഈ സമയത്ത് അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പങ്കാളിക്ക് ഗുഹൃരോഗങ്ങളോ മറ്റോ ഉണ്ടെങ്കില്‍ സെക്‌സില്‍ നിന്നു വിട്ടു നില്‍ക്കുന്നതാണു നല്ലത്. യോനി ശുചിത്വം കൃത്യമായി പാലിച്ചില്ലെങ്കില്‍ ബാക്ടിരിയല്‍ വാജിനോസിസ് എന്ന് അവസ്ഥ ഉണ്ടാകാനിടയുണ്ട്. യോനിയില്‍ നിന്നു ദ്രാവകം പുറത്തുവരല്‍, ദുര്‍ഗന്ധം, ചൊറിച്ചില്‍ എന്നിവയുണ്ടാകുന്ന അവസ്ഥയാണിത്. ഈ പ്രശനങ്ങള്‍ പരിഹരിക്കാന്‍ മരുന്നുകളും ക്രീമുകളും ഉപയോഗിക്കേണ്ടി വരും.
എന്നാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം അല്ലാതെ ഇവ ഉപയോഗിക്കരുത്. അല്ലാത്ത പക്ഷം അതു ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെ ബാധിക്കാന്‍ ഇടയുണ്ട്. ഗര്‍ഭപാത്രത്തിനു ബലക്കുറവ് പോലുള്ള ചില സങ്കീര്‍ണ്ണതകള്‍ ഉള്ളവര്‍ ലൈംഗികബന്ധത്തില്‍ നിന്നു വിട്ടു നില്‍ക്കണം. ഈ സമയം സ്പര്‍ശവും ആലിംഗനവും ലാളനകളുമൊക്കെ വഴി ലൈംഗികസംതൃപ്തി നേടാന്‍ ശ്രമിക്കാവുന്നതാണ്. ഇക്കാര്യത്തില്‍ സ്ത്രീയ്ക്ക് പങ്കാളിയുടെ പൂര്‍ണ്ണപിന്തുണ ആവശ്യമാണ്.