കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 416നെതിരെ വിന്‍ഡീസ് 117ന് പുറത്തായിരുന്നു. 299 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ഇന്ത്യ നേടിയത്. ആതിഥേയരെ ഫോളോഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ മൂന്നാംദിനം ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സ് നേടിയിട്ടുണ്. ഒന്നാകെ 315 റണ്‍സിന്റെ ലീഡായി ഇന്ത്യക്ക്.
നാല് റണ്‍സെടുത്ത മായങ്ക് അഗര്‍വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. കെമര്‍ റോച്ചിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു മായങ്ക്. കെ എല്‍ രാഹുല്‍ (6), ചേതേശ്വര്‍ പൂജാര (5) എന്നിവരാണ് ക്രീസില്‍. ഏഴിന് 87ന് എന്ന നിലയില്‍ മൂന്നാം ദിനം ആരംഭിച്ച വിന്‍ഡീസിനെ മുഹമ്മദ് ഷമിയും ഇശാന്ത് ശര്‍മയും രവീന്ദ്ര ജഡേജയും എറിഞ്ഞൊതുക്കി. ഇന്നലെ ആറ് വിക്കറ്റ് നേടിയ ബുംറയ്ക്ക് ഇന്ന് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല.
30 റണ്‍സ് മാത്രമാണ് മൂന്നാംദിനം വിന്‍ഡീസിന് നേടാന്‍ സാധിച്ചത്. റഖീം കോര്‍ണ്‍വാള്‍ (14), കെമര്‍ റോച്ച് (17), ജഹ്മര്‍ ഹാമില്‍ട്ടണ്‍ (5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് നഷ്ടമായത്. 34 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്മയേറാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഇന്ത്യക്കായി ജസ്പ്രീത് ബുംറ ആറ് വിക്കറ്റെടുത്തിരുന്നു. ബുംറയ്ക്ക് പുറമെ ഇന്ത്യക്ക് വേണ്ടി ഷമി രണ്ടും ഇശാന്ത്, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
Leave a Comment