തകര്‍ച്ചയില്‍നിന്ന് കഷ്ടിച്ച് രക്ഷപെട്ട് ഇന്ത്യ

വെസ്റ്റ് ഇന്‍സീസിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍. മഴയെ തുടര്‍ന്ന് കളി നേരത്തെ അവസാനിപ്പിച്ചപ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. റിഷഭ് പന്തും രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. ഏകദിന പരന്പരയിലെ വിജയം ആവര്‍ത്തിക്കാന്‍ ഇറങ്ങിയ ഇന്ത്യക്ക് ഒട്ടും അനുകൂലമായിരുന്നില്ല ആന്റിഗ്വയിലെ തുടക്കം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയെ മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ വിക്കറ്റ് പെട്ടന്ന് വീഴ്ത്തി വിന്‍ഡീസ് ഞെട്ടിച്ചു. ഓപ്പണര്‍ മായങ്ക് അഗര്‍വാളും തൊട്ടുപിന്നാലെ ചേതേശ്വര്‍ പൂജാരയും പുറത്താകുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 7 റണ്‍സ് മാത്രം. പിന്നീടെത്തിയ വിരാട് കോലിക്കും കാര്യമായി ഒന്നും ചെയ്യനായില്ല. 9 റണ്‍സ് മാത്രമെടുത്ത കോലിയെ ഗാബ്രിയേല്‍ വീഴ്ത്തി.

ഓപ്പണറായി എത്തിയ കെ.എല്‍.രാഹുലിനൊപ്പം, അജിന്‍ക്യ രഹാനെ എത്തിയതോടെയാണ് മത്സരത്തിലേക്ക് ഇന്ത്യ തിരിച്ചെത്തിയത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 82 റണ്‍സെടുത്തു. രഹാനെ 83ഉം രാഹുല്‍ 44ഉം റണ്‍സെടുത്ത് പുറത്തായി.

ഹനുമ വിഹാരി നല്ല രീതിയില്‍ തുടങ്ങിയെങ്കിലും 32 രണ്‍സെടുത്ത് പുറത്തായി. മഴയെ തുടര്‍ന്ന ആദ്യദിനം കളി നേരത്തെ നിര്‍ത്തിയപ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 20 റണ്‍സെടുത്ത് റിഷഭ് പന്തും 3 റണ്‍സോടെ രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. വിന്‍ഡിസ് നിരയില്‍ റോച്ച് 3ഉം ഗാബ്രിയേല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

pathram:
Related Post
Leave a Comment