ഇന്ത്യന്‍ ക്രിക്കറ്റ് ടീം സഹപരിശീലകര്‍ :അന്തിമ തീരുമാനം ഇന്ന്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സഹപരിശീലകരെ ഇന്ന് തിരഞ്ഞെടുക്കും. പരിശീലകര്‍ക്കായുളള അവസാനഘട്ട അഭിമുഖം ഇന്ന് നടക്കും. ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് പരിശീലകര്‍ക്കായാണ് സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ എം എസ് കെ പ്രസാദ് അഭിമുഖം നടത്തുന്നത്. ചുരുക്കപ്പട്ടികയില്‍ ബിസിസിഐ അന്തിമ തീരുമാനം എടുക്കും മുന്‍പ് മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയുടെ അഭിപ്രായം തേടിയേക്കും.

നിലവിലെ ബൗളിംഗ് കോച്ച് ഭരത് അരുണും ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധറും തുടര്‍ന്നേക്കും. എന്നാല്‍ ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗറിന്റെ കാര്യത്തില്‍ രവി ശാസ്ത്രിക്ക് എതിരഭിപ്രായം ഉണ്ടെന്നാണ് സൂചന. അതേസമയം ബാംഗറിനെ പിന്തുണയ്ക്കുന്ന നിലപാട് വിരാട് കോലി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ബാംഗറിനെ നീക്കിയാല്‍ വിക്രം റത്തോഡിനാണ് സാധ്യത.

pathram:
Related Post
Leave a Comment