പുത്തന്‍ ജേഴ്‌സിയില്‍ ടീം ഇന്ത്യ

ഇന്ത്യ- വിന്‍ഡീസ് ടെസ്റ്റ് പരമ്പര ആരംഭിക്കുമ്പോള്‍ പുതിയൊരു പ്രത്യേകത കൂടി ഉണ്ട്. ഐസിസി അടുത്തിടെ പരിഷ്‌കരിച്ച ടെസ്റ്റ് ജഴ്സിയില്‍ ഇന്ത്യന്‍ താരങ്ങള്‍ ആദ്യമായി കളിക്കുന്ന പരമ്പരയാണിത്. ടെസ്റ്റ് ചരിത്രത്തിലാദ്യമായി താരങ്ങളുടെ പേരും നമ്പറും ആലേഖനം ചെയ്ത ജഴ്സിയാണിത്.

മത്സരത്തിന് മുന്നോടിയായി കോലിയടക്കമുള്ള താരങ്ങളുടെ പുത്തന്‍ ജഴ്സിയുടെ ചിത്രങ്ങള്‍ ടീം ഇന്ത്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിട്ടു. നായകന്‍ വിരാട് കോലി, ഉപനായകന്‍ അജിങ്ക്യ രഹാനെ, യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്, ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാര, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരെയാണ് പുതിയ ജഴ്സിയില്‍ അവതരിപ്പിച്ചത്. ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായാണ് ഇന്ത്യ- വിന്‍ഡീസ് പരമ്പര നടക്കുന്നത്. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം ആന്റിഗ്വയില്‍ നാളെ ആരംഭിക്കും. ട്വന്റി20, ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയ ആത്മവിശ്വാസത്തില്‍ വിരാട് കോലിയും സംഘവും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് പാഡണിയുന്നത്. കളത്തിലിറങ്ങും മുന്‍പ് പ്ലെയിംഗ് ഇലവനെ കണ്ടെത്തുകയാണ് ടീം ഇന്ത്യക്ക് മുന്നിലുള്ള ആദ്യ വെല്ലുവിളി.

pathram:
Related Post
Leave a Comment