ബാറ്റില്‍ തട്ടിത്തെറിച്ച പന്ത് കാണാനില്ല.. തിരിച്ചിലിനൊടുവില്‍ പന്ത് കണ്ടെത്തിയത് ബാസ്റ്റ്മാന്റെ ഹെല്‍മറ്റിനുള്ളില്‍ നിന്ന്…

ഗാലെ: ബാറ്റില്‍ തട്ടിത്തെറിച്ച പന്ത് കാണാനില്ല.. തിരിച്ചിലിനൊടുവില്‍ പന്ത് കണ്ടെത്തിയത് ബാസ്റ്റ്മാന്റെ ഹെല്‍മറ്റിനുള്ളില്‍ നിന്ന്…ക്രിക്കറ്റിലെ രസികന്‍മാരില്‍ ഒരാളാണ് ന്യൂസിലന്‍ഡ് താരം ട്രന്റ് ബോള്‍ട്ട്. പലപ്പോഴും ക്രിക്കറ്റ് ആരാധകരെ ചിരിപ്പിക്കാറുണ്ട് ബോള്‍ട്ട്. ഗാലേയില്‍ നടന്നുകൊണ്ടിരിക്കുന്ന ശ്രീലങ്ക- ന്യൂസിലന്‍ഡ് മത്സരത്തിനിടയിലും ബോള്‍ട്ട് വഴി ചിരിക്കാന്‍ ആരാധകര്‍ക്ക് കാരണം കിട്ടി. രസകരമായ സംഭവം ഇങ്ങനെ… ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്സിനിടെയായിരുന്നു സംഭവം. ക്രീസില്‍ ബോള്‍ട്ട്.

ശ്രീലങ്കന്‍ സ്പിന്നര്‍ ലസിത് എംബുല്‍ദേനിയ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് ബോള്‍ട്ട് സ്വീപ് ചെയ്യാന്‍ ശ്രമം നടത്തി. എന്നാല്‍ ബാറ്റില്‍ തട്ടിയ ഉടനെ പന്ത് കാണാനില്ല. ശ്രീലങ്കന്‍ താരങ്ങള്‍ നിമിഷ നേരത്തേക്ക് പന്ത് തിരിഞ്ഞുകൊണ്ടിരിക്കുന്നു. പിന്നീട് പന്തു കണ്ടെത്തിയത് ബാറ്റ്സ്മാന്റെ ഹെല്‍മറ്റിനുള്ളില്‍.

വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്ക്വെല്ലയുടെ നേതൃത്വത്തില്‍ ബോള്‍ട്ടിനു ചുറ്റും ഓടിക്കൂടിയ ശ്രീലങ്കന്‍ താരങ്ങള്‍ പന്തെടുത്തുമാറ്റി. ബാറ്റില്‍ തട്ടിത്തെറിച്ച പന്ത് ക്യാച്ചാണെന്ന വാദത്തിന് അവസരമുണ്ടായിരുന്നു. എന്നാല്‍ ചിരിയോടെയാണ് സംഭവത്തെ താരങ്ങളെടുത്തത്. ഐസിസി ചിത്രം ട്വീറ്റ് ചെയ്യുകയും ചെയ്തു. വീഡിയോ കാണാം.

pathram:
Related Post
Leave a Comment