രണ്ടാം ഏകദിനം: ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു

പോര്‍ട്ട് ഓഫ് സ്പെയ്ന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. പ്ലെയിംഗ് ഇലവനില്‍ മാറ്റമില്ലാതെ ഇന്ത്യയിറങ്ങുമ്പോള്‍ ഋഷഭ് പന്ത് നാലാം നമ്പറിലും ശ്രയാസ് അയ്യര്‍ അഞ്ചാമനായും കളിക്കുമെന്ന് കോലി ടോസ് വേളയില്‍ വ്യക്തമാക്കി. വിന്‍ഡീസ് ഫാബിയന്‍ അലന് പകരം ഓഷേന്‍ തോമസിനെ ഉള്‍പ്പെടുത്തി.
ആദ്യ മത്സരം മഴയില്‍ ഒലിച്ചുപോയിരുന്നു. രണ്ടാം ഏകദിനം മഴയുടെ ശല്യമില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ പ്രവചനം. വിന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയ്ലിന്റെ 300-ാം ഏകദിനമാണിത്. ഒന്‍പത് റണ്‍സ് കൂടി നേടിയാല്‍ വെസ്റ്റ് ഇന്‍ഡീസിനായി കൂടുതല്‍ ഏകദിന റണ്‍സുകള്‍ നേടിയ ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡ് ഗെയ്ലിന് മറികടക്കാം.

ഇന്ത്യ ഇലവന്‍: Rohit Sharma, Shikhar Dhawan, Virat Kohli(c), Shreyas Iyer, Rishabh Pant(w), Kedar Jadhav, Ravindra Jadeja, Bhuvneshwar Kumar, Kuldeep Yadav, Mohammed Shami, K Khaleel Ahmed

വെസ്റ്റ് ഇന്‍ഡീസ് ഇലവന്‍: Chris Gayle, Evin Lewis, Shai Hope(w), Nicholas Pooran, Shimron Hetmyer, Roston Chase, Jason Holder(c), Carlos Brathwaite, Kemar Roach, Sheldon Cottrell, Oshane Thomas

pathram:
Related Post
Leave a Comment