മുഹമ്മദ് ഷെഹ്സാദിന് അനിശ്ചിത കാലത്തേക്ക് വിലക്ക്

കാബൂള്‍: മുഹമ്മദ് ഷെഹ്സാദിന് അനിശ്ചിത കാലത്തേക്ക് വിലക്ക്. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷെഹ്സാദിന് വിലക്ക്. ഓപ്പണിങ് ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ ഷെഹ്സാദിനെ അനിശ്ചിത കാലത്തേക്കാണ്് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയിരിക്കുന്നത്. അച്ചടക്ക ലംഘനം ആരോപിച്ചാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. താരം ലോകകപ്പില്‍ കളിച്ചിരുന്നുവെങ്കിലും കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് ഒഴിവാക്കി.
എന്നാല്‍ തനിക്ക് പരിക്കില്ലെന്നും കാരണമില്ലാതെ ടീമില്‍ നിന്ന് പുറത്താക്കിയതാണെന്നും ഷെഹ്സാദ് വീഡിയോയില്‍ പറഞ്ഞു. ഇത് വിവാദമാവുകയും ചെയ്തു. ടീമില്‍ വിലക്കേര്‍പ്പെടുത്താനുള്ള കാരണം ഇതുതന്നെയാണെന്നാണ് സൂചന. എന്നാല്‍ ബോര്‍ഡിന്റെ അനുവാദമില്ലാതെ വിദേശ യാത്ര നടത്തിയതാണ് വിലക്കിന് കാരണമായതെന്നും സംസാരമുണ്ട്.
അനുവാദമില്ലാതെ വിദേശ യാത്ര നടത്തരുതെന്ന് ഷെഹ്സാദിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സസ്പെന്‍ഷന്‍ കാലാവധിയെന്ന് ഇത് വരെ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല.

pathram:
Related Post
Leave a Comment