പുതിയ റെക്കോര്‍ഡിനരികെ കോഹ്ലി; വേണ്ടത് 19 റണ്‍സ് മാത്രം

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒരു റെക്കോര്‍ഡിനരികിലാണ്. ഞായറാഴ്ച 19 റണ്‍സ് കൂടി നേടിയാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് കോലിയുടെ പേരിലാവും.

പാക്കിസ്ഥാന്‍ താരം ജാവേദ് മിയാന്‍ദാദ് 26 വര്‍ഷം മുമ്പ് നേടിയ റെക്കോര്‍ഡാണ് കോലി മറികടക്കുക. 64 ഇന്നിംഗ്‌സുകളില്‍ നിന്ന് 1930 റണ്‍സാണ് മിയാന്‍ദാദ് വിന്‍ഡീസിനെതിരെ നേടിയത്. നാളെ 19 റണ്‍സ് കൂടി നേടിയാല്‍ വെറും 34 ഇന്നിംഗ്‌സുകളില്‍ ഈ നേട്ടം മറികടക്കാന്‍ കോലിക്കാവും. ഏകദിന പരമ്പരയിലെ ആദ്യ മത്സരം മഴമൂലം മുടങ്ങിയരുന്നു.

മഴ മൂലം രണ്ട് തവണ ഓവറുകള്‍ വെട്ടിക്കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 13 ഓവറില്‍ ഒരു വിക്കറ്റഅ നഷ്ടത്തില്‍ 53 റണ്‍സെടുത്ത് നില്‍ക്കെ മഴമൂലം കളി പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

pathram:
Related Post
Leave a Comment