പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും

ന്യൂഡല്‍ഹി: ജമ്മു-കശ്മീര്‍ വിഭജനത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തേയ്ക്കും.

തിങ്കളാഴ്ച രാജ്യസഭ പാസാക്കിയ ബില്‍ ചൊവ്വാഴ്ച ലോക്സഭ ചര്‍ച്ചയ്ക്കെടുക്കും. ചൊവ്വാഴ്ചതന്നെ ബില്‍ പാസാക്കിയെടുക്കാനാണ് കേന്ദ്രതീരുമാനം. നിലവില്‍ നിശ്ചയിച്ചതനുസരിച്ച് ബുധനാഴ്ച പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പായിട്ടില്ല.

കേന്ദ്രമന്ത്രിസഭായോഗത്തിനുശേഷം രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കാനായി ആഭ്യന്തരമന്ത്രി അമിത് ഷാ കൈവശംവെച്ച ഫയലിലെ ഉള്ളടക്കം മാധ്യമങ്ങളുടെ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതിലാണ് ബുധനാഴ്ച പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, വിവരം ചോര്‍ന്നതിനാല്‍ തീരുമാനം മാറ്റുമോയെന്ന് അറിവില്ല.

അമിത് ഷായുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാനും ധാരണയായിട്ടുണ്ട്. ജമ്മു-കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തര സെക്രട്ടറി അവിടം സന്ദര്‍ശിക്കാനാണ് മറ്റൊരു തീരുമാനം.

pathram:
Leave a Comment