കോഹ് ലിയെ പിന്നിലാക്കി ആ റെക്കോര്‍ഡ് രോഹിത്ത് സ്വന്തമാക്കി….

ഫ്ളോറിഡ: കോഹ് ലിയെ പിന്നിലാക്കി ആ റെക്കോര്‍ഡ് രോഹിത്ത് ശര്‍മ്മ സ്വന്തമാക്കി….ടി20യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍ സ്വന്തമാക്കിയ റെക്കോഡ് ഇനി രോഹിത് ശര്‍മയ്ക്ക് സ്വന്തം. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ അര്‍ധ സെഞ്ചുറി നേടിയപ്പോഴാണ് റെക്കോഡ് രോഹിത്തിന്റെ പേരിലായത്. കോലിക്കും രോഹിത്തിനും 20 അര്‍ധ സെഞ്ചുറികള്‍ വീതമാണ് ഉണ്ടായിരുന്നത്. ഇന്നത്തെ ഇന്നിങ്സോടെ രോഹിത്തിന്റെ അര്‍ധ സെഞ്ചുറികളുടെ എണ്ണം 21 ആയി. എന്നാല്‍ ഇന്ന് അര്‍ധ സെഞ്ചുറി പ്രകടനം പുറത്തെടുത്താല്‍ കോലിക്ക് രോഹിത്തിന്റെ ഒപ്പമെത്താന്‍ അവസരമുണ്ട്.

രോഹിത് 87 ഇന്നിംഗ്സുകളില്‍ നിന്നാണ് 21 അര്‍ധസെഞ്ചുറികള്‍ തികച്ചത്. കോലിയുടെ നേട്ടം 62 ഇന്നിംഗ്സുകളില്‍ നിന്നായിരുന്നു. 16 അര്‍ധസെഞ്ചുറികള്‍ നേടിയിട്ടുള്ള ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്ടില്‍ ആണ് മൂന്നാം സ്ഥാനത്ത്. ക്രിസ് ഗെയ്ല്‍(15), തിലകരത്നെ ദില്‍ഷന്‍(14), മൊഹമ്മദ് ഷെഹ്സാദ്(13) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് ബാറ്റ്സ്മാന്‍മാര്‍. ഒമ്പത് അര്‍ധസെഞ്ചുറികള്‍ നേടിയിട്ടുള്ള ശിഖര്‍ ധവാനാണ് ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാം സ്ഥാനത്ത്.

pathram:
Related Post
Leave a Comment