സന്തോഷ് ട്രോഫി: കേരള ടീമിന് പുതിയ കോച്ച്…

സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിന്റെ ബിനോ ജോര്‍ജ് പരിശീലിപ്പിക്കും. ഐ ലീഗ് ക്ലബ്ബ് ഗോകുലം കേരള എഫ്.സി.യുടെ ടെക്നിക്കല്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ബിനോ. രണ്ടു സീസണുകളില്‍ ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു. നേരത്തെ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിന്റെ സഹപരിശീലകനായിട്ടുണ്ട്.

തൃശ്ശൂര്‍ സ്വദേശിയായ ബിനോ ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ പ്രൊ ലൈസന്‍സ് നേടിയിട്ടുണ്ട്. വിവാ കേരളയിലൂടെയാണ് പരിശീലക കരിയര്‍ ആരംഭിക്കുന്നത്. ചിരാഗ് യുണൈറ്റഡ് കേരള ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. കേരള സ്‌പോര്‍ട്സ് കൗണ്‍സില്‍ പരിശീലകന്‍ കൂടിയാണ്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment