കൊച്ചി: വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ കനത്തമഴയ്ക്ക് സാധ്യത. ഈ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം അതിജാഗ്രതാനിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പെടുവിച്ചു. ശനിയാഴ്ച ഇടുക്കിയിലും ഞായറാഴ്ച കണ്ണൂരിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 204 മില്ലീമീറ്ററില്‍ കൂടുതല്‍ മഴയാണ് ഈ ദിവസങ്ങളില്‍ ജില്ലകളില്‍ പ്രതീക്ഷിക്കുന്നത്.
വെള്ളി, ശനി ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറു ദിശയില്‍നിന്ന് കേരളം, ലക്ഷദ്വീപ് തീരങ്ങളിലേക്ക് മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
വെള്ളി
* ആലപ്പുഴയിലും എറണാകുളത്തും അതിശക്തമായ മഴയ്ക്കുസാധ്യത. ഓറഞ്ച് അലര്‍ട്ട്
* തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴമുന്നറിയിപ്പിനുള്ള യെല്ലോ അലര്‍ട്ട്
ശനിയാഴ്ച
* എറണാകുളത്ത് ഓറഞ്ച് അലര്‍ട്ട്
* പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ -യെല്ലോ അലര്‍ട്ട്
ഞായറാഴ്ച
* ഇടുക്കി, എറണാകുളം-ഓറഞ്ച് അലര്‍ട്ട്
* കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് -യെല്ലോ അലര്‍ട്ട്
തിങ്കള്‍
ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്-യെല്ലോ അലര്‍ട്ട്