തന്റെ പ്രിയപ്പെട്ട ടീം ഇന്ത്യയെന്ന് പാക് താരം

ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടുന്ന ഇന്ത്യയെ പിന്തുണച്ച് മുന്‍ പാക് താരം കമ്രാന്‍ അക്മല്‍. സെമിയില്‍ ഇരു ടീമിനും വിജയാശംസകള്‍ നേര്‍ന്ന കമ്രാന്‍ ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ ഇന്ത്യയാണ് തന്റെ പ്രിയപ്പെട്ട ടീമെന്നും വ്യക്തമാക്കി.
ഇന്ത്യന്യൂസിലന്‍ഡ് പോരാട്ടത്തില്‍ മികച്ച കളി പുറത്തെടുക്കുന്നവര്‍ ജയിക്കട്ടെയെന്നും കമ്രാന്‍ പറഞ്ഞു.
ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒമ്പത് കളികളില്‍ ഏഴ് ജയവുമായാണ് ഇന്ത്യ സെമിയിലെത്തിയത്. ന്യൂസിലന്‍ഡിനെതിരായ മത്സരം മഴമൂലം പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു.

pathram:
Related Post
Leave a Comment