മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ആദ്യ സെമിയില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെര!ഞ്ഞെടുത്തു. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡിലാണ് മത്സരം. തകര്‍പ്പന്‍ ഫോമിലുള്ള രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ ബാറ്റിംഗിന്റെ നട്ടെല്ല്. എട്ട് മത്സരങ്ങളില്‍ നിന്ന് 647 റണ്‍സാണ് ഈ ലോകകപ്പില്‍ ഹിറ്റ്മാന്റെ സമ്പാദ്യം. സച്ചിന്റെ രണ്ട് റെക്കോര്‍ഡുകള്‍ തകര്‍ക്കാനാണ് രോഹിത് ഇറങ്ങുന്നത്. ജസ്പ്രീത് ബൂമ്ര നയിക്കുന്ന ബൗളിംഗ് നിരയും ശക്തമാണ്. ഇന്ത്യക്കായി കുല്‍ദീപ് യാദവിന് പകരം യുസവേന്ദ്ര ചഹലാണ് കളിക്കുന്നത്.
സൗത്തിക്ക് പകരം ലോക്കി ഫോര്‍ഗൂസന്‍ തിരിച്ചെത്തി ന്യൂസിലന്‍സ് ടീമില്‍ തിരിച്ചെത്തി
ന്യൂസീലന്‍ഡിനെതിരേ തുടക്കത്തില്‍ തന്നെ ആധിപത്യം നേടി ഇന്ത്യ. റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച ന്യൂസീലന്‍ഡിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റണ്‍ ചേര്‍ക്കുന്നതിനിടെ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ ബുംറ തിരിച്ചയച്ചു.
മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫഡ് സ്‌റ്റേഡിയത്തിലാണ് മത്സരം. പ്രാഥമികഘട്ടത്തില്‍ ഇന്ത്യ പാകിസ്താനെതിരേ 336 റണ്‍സ് അടിച്ച് 89 റണ്‍സിന് ജയിച്ചത് ഇതേ ഗ്രൗണ്ടിലാണ്. ചൊവ്വാഴ്ച മഴയ്ക്ക് സാധ്യത പറയുന്നുണ്ടെങ്കിലും കളിയെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.
പ്രാഥമിക റൗണ്ടില്‍, കളിച്ച എട്ടില്‍ ഏഴു മത്സരങ്ങളും ജയിച്ച് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. എന്നാല്‍, പ്രാഥമിക ഘട്ടത്തിന്റെ അവസാനഘട്ടം വരെ ഒന്നാമതായിരുന്ന ന്യൂസീലന്‍ഡ് ഒടുവില്‍ തുടര്‍ച്ചയായി മൂന്നു മത്സരങ്ങള്‍ തോറ്റ് ഭാഗ്യത്തിന്റെ സഹായത്തോടെയാണ് അവസാന നാലിലെത്തിയത്.
Leave a Comment