ലോകകപ്പില്‍ ഇന്ന് നടക്കുന്ന സെമി ഫൈനല്‍ മത്സരത്തിന് ഒരു പ്രത്യേകതയുണ്ട്

മാഞ്ചെസ്റ്റര്‍: ലോകകപ്പില്‍ ഇന്ന് നടക്കുന്ന സെമി ഫൈനല്‍ മത്സരത്തിന് ഒരു പ്രത്യേകതയുണ്ട്. നീണ്ട 16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലോകകപ്പില്‍ ഇന്ത്യയും കിവീസും പരസ്പരം എറ്റുമുട്ടുന്നത്. ലോകകപ്പ് ഫൈനല്‍ ബര്‍ത്തിനായാണ് ഇന്ന് മാഞ്ചെസ്റ്ററില്‍ ഇന്ത്യയും ന്യൂസീലന്‍ഡും ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ഘട്ട മത്സരം ടോസിടാന്‍പോലുമാകാതെ മഴയില്‍ ഒലിച്ചുപോയതോടെ ഇത്തവണ ഇതാദ്യമായാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്.
നീണ്ട 16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലോകകപ്പില്‍ ഇന്ത്യയും കിവീസും പരസ്പരം മത്സരിക്കുന്നത്. 2003 ലോകകപ്പിലെ സൂപ്പര്‍ സിക്‌സ് പോരാട്ടത്തിനുശേഷം ഇന്ത്യയും ന്യൂസീലന്‍ഡും ലോകകപ്പില്‍ ഇതുവരെ പരസ്പരം കളിച്ചിട്ടില്ല.
2003ല്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിന് ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റു ചെയ്ത കിവീസിനെ ഇന്ത്യ 146 റണ്‍സിന് ഓള്‍ഔട്ടാക്കി. നാല് വിക്കറ്റെടുത്ത സഹീര്‍ ഖാനായിരുന്നു കിവീസ് ബാറ്റിങ്ങിനെ തകര്‍ത്തത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് 21 റണ്‍സെടുക്കുന്നതിനിടയില്‍ വീരേന്ദര്‍ സെവാഗ് (1), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (15), സൗരവ് ഗാംഗുലി എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. നാലാം വിക്കറ്റില്‍ ഒരുമിച്ച മുഹമ്മദ് കൈഫും (68*) രാഹുല്‍ ദ്രാവിഡുമാണ്(53*) ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
കിവീസിന്റെ എട്ടാം ലോകകപ്പ് സെമിഫൈനല്‍ മത്സരമാണ് ഇന്നത്തേത്. എന്നാല്‍ ഏഴു സെമി കളിച്ചതില്‍ ഒന്നില്‍ മാത്രമാണ് കിവീസിന് വിജയിക്കാനായത്.

pathram:
Leave a Comment