ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ധോണിയുടെ പ്രതികരണം

ലീഡ്സ്: എം എസ് ധോണി ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന ശക്തമായ വാദം ക്രിക്കറ്റ് ആരാധകര്‍ക്കിടയിലുണ്ട്. ലോകകപ്പിന് ശേഷം ധോണി വിരമിക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. മാത്രമല്ല, മുന്‍ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിരേന്ദര്‍ സെവാഗ് എന്നിവരെല്ലാം ധോണിയുടെ കളിയോടുള്ള സമീപനത്തെ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ വിരമിക്കലിനെ കുറിച്ച് ഇപ്പോള്‍ തന്റെ ആദ്യ പ്രതികരണം അറിയിച്ചിരിക്കുകയാണ് ധോണി.

വിരമിക്കലിനെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് ധോണി എബിപി ന്യൂസിനോട് പറഞ്ഞത്. ധോണി തുടര്‍ന്നു… ”എനിക്ക് അറിയില്ല ഞാന്‍ എപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന്. എന്നാല്‍ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന്‍ മുമ്പ് ഞാന്‍ വിരമിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ട്.” ധോണി പറഞ്ഞു നിര്‍ത്തി. എബിപി ന്യൂസ് തന്നെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ലോകകപ്പിലെ അവസാന മത്സരത്തിന് ശേഷം ധോണി വിരമിക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്തയോട് ഒരു ബിസിസിഐ വക്താവ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു… ”ധോണിയുടെ തീരുമാനങ്ങളൊന്നും പറയാന്‍ പറ്റില്ല. എല്ലാം അപ്രതീക്ഷിതമായിരിക്കും. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറിയതും ടെസ്റ്റില്‍ നിന്ന് വിരമിച്ചതും അങ്ങനെയായിരുന്നു.” ബിസിസിഐ വക്താവ് പറഞ്ഞുനിര്‍ത്തി.

pathram:
Related Post
Leave a Comment