ധോണി ശരിയല്ല..!!!! അര്‍ധസെഞ്ച്വറി നേടിയിട്ടും ധോണിക്കെതിരേ മുന്‍ താരങ്ങള്‍..!! സച്ചിനും സെവാഗിനും പിന്നാലെ വിമര്‍ശനവുമായി ലക്ഷ്മണും …

ലോകകപ്പില്‍ ഇന്ത്യ മികച്ച പ്രകടനവുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്….! ഒരു മത്സരത്തില്‍ പോലും തോല്‍ക്കാതെ വിജയക്കുതിപ്പ് തുടരുന്ന ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തിനെതിരേ ചില വിമര്‍ശനങ്ങള്‍ ഉയരുന്നു എന്നതാണ് പ്രധാന സംഭവം. കഴിഞ്ഞ ദിവസം വിന്‍ഡീസിനെതിരായി ഇന്ത്യ ഇറങ്ങുന്നതിന് മുന്‍പ് തന്നെ എം.എസ് ധോണിയുടെ പ്രകടനം വന്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ വിന്‍ഡീസിനെതിരേ അര്‍ധസെഞ്ച്വറി നേടി ഇന്ത്യന്‍ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ചെങ്കിലും ധോണിയെ വിമര്‍ശകര്‍ വെറുതേ വിടുന്നില്ല.

ലോകകപ്പില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ പ്രകടനമാണ് വിമര്‍ശകര്‍ എടുത്തു കാണിക്കുന്നത്. ധോണിയുടെ മെല്ലെപ്പോക്ക് മുന്‍താരങ്ങളില്‍ പലര്‍ക്കും രസിക്കുന്നില്ല. വിന്‍ഡീസിനെതിരെ കഴിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയെങ്കിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സച്ചിനും സെവാഗിനും പിന്നാലെ വിവിഎസ് ലക്ഷ്മണും ധോണിയുടെ ബാറ്റിങ്ങിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

കടുത്ത വിമര്‍ശനമാണ് മുന്‍ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായ ലക്ഷ്മണ്‍ ഉന്നയിച്ചത്. അദ്ദേഹം പറയുന്നതിങ്ങനെ… ”നിലവില്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ധോണിയുടെ സമീപനം ശരിയല്ല. പഴയ പോലെയല്ല കാര്യങ്ങള്‍, ധോണി സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടുന്നു. സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കുമ്പോള്‍ അദ്ദേഹത്തിന് പഴയ മികവ് പുറത്തെടുക്കാന്‍ കഴിയുന്നില്ല. ധോണിയെ പോലെ പരിചയസമ്പന്നനായ താരത്തില്‍ നിന്ന് കുറച്ച് കൂടി വേഗത്തിലുള്ള ഇന്നിങ്സ് ടീം പ്രതീക്ഷിക്കുന്നുണ്ട്…” ലക്ഷ്മണ്‍ പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിനെതിരെ 61 പന്തില്‍ 56 റണ്‍സാണ് ധോണി നേടിയത്. തുടക്കത്തില്‍ പതുക്കെയാണ് ധോണി കളിച്ചത്. അവസാനങ്ങളില്‍ ആക്രമിച്ച് കളിക്കുകയായിരുന്നു. തൊട്ട് മുമ്പ് അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരങ്ങളും ധോണിയുടെ ബാറ്റിങ് ഏറെ വിമര്‍ശിക്കപ്പെട്ടു.

അതേസമയം ഓപ്പണറേയും നാലാം സ്ഥാനക്കാരനെ കണ്ടെത്തുന്നതില്‍ ഇന്ത്യ വിഷമിക്കുകയാണ്. പരിക്കേറ്റ് ശിഖര്‍ ധവാന്‍ പിന്മാറിയതോടെ ഇന്ത്യക്കായി നാലാം നമ്പറില്‍ ആരിറങ്ങുമെന്ന ആശയക്കുഴപ്പം ശക്തമാവുകയാണ്. പാകിസ്ഥാനെതിരെ രാഹുല്‍ അര്‍ധസെഞ്ചുറി നേടിയെങ്കിലും, വരും മത്സരങ്ങളില്‍ പരാജയപ്പെട്ടാല്‍ ആര് പകരക്കാരനാകുമെന്ന് ഉറപ്പില്ല.

സമീപകാലത്തൊന്നും രാജ്യത്തിനായി ഓപ്പണ്‍ ചെയ്തിട്ടില്ലാത്ത ദിനേശ് കാര്‍ത്തിക്കിനെയോ റിഷഭ് പന്തിനെയോ ആശ്രയിക്കേണ്ടിവരും. ഇതേ ആശയക്കുഴപ്പം നാലാം നമ്പറിലും ഉണ്ട്. വിജയ് ശങ്കറുടെ ബൗളിംഗ് കണക്കിലെടുത്ത് പാകിസ്ഥാനെതിരെ അവസരം നല്‍കിയെങ്കിലും ബാറ്റിംഗിലെ മെല്ലെപ്പോക്ക് ബാധ്യതയാണ്. ടീം തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞതെല്ലാം വിഴുങ്ങി റിഷഭ് പന്തിന് അവസരം നല്‍കിയാല്‍ പരിചയക്കുറവ് പ്രശ്‌നമായേക്കും. ധവാന്‍ പിന്മാറിയതോടെ മുന്‍നിരബാറ്റ്‌സ്മാന്മാരിലെ ഏക ഇടംകൈയ്യന്‍ പന്താണ്. മികച്ച ബൗളിംഗ് നിരയുള്ള ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ ഈ ഘടകവും ടീം മാനേജ്‌മെന്റ് പരിഗണിച്ചേക്കും….

pathram:
Related Post
Leave a Comment