പാരഗ്വയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ബ്രസീല്‍ സെമിയില്‍

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ പാരഗ്വയെ തകര്‍ത്ത് ബ്രസീല്‍ സെമിയില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ പാരഗ്വയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ബ്രസീലിന്റെ സെമി പ്രവേശം. അര്‍ജന്റീനവെനസ്വേല ക്വാര്‍ട്ടറിലെ വിജയികളെയാണ് സെമിയില്‍ ബ്രസീല്‍ നേരിടുക.

നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പാരഗ്വയുടെ ആദ്യ കിക്ക് ബ്രസീല്‍ ഗോള്‍കീപ്പര്‍ ആലിസന്‍ ബെക്കര്‍ രക്ഷപ്പെടുത്തുകയും, നാലാം കിക്ക് പുറത്തേക്കടിച്ചു കളയുകയും ചെയ്തു. 58ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ ഫാബിയന്‍ ബല്‍ബ്യൂന ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് പത്തുപേരുമായാണ് പാരഗ്വായ് മത്സരിച്ചത്.

pathram:
Related Post
Leave a Comment