ചെറായി എടവനക്കാടുള്ള വീടുകളിലെ മതിലില്‍ ചുവപ്പും കറുപ്പും നിറങ്ങളിലുള്ള അടയാളങ്ങള്‍ കണ്ടതോടെ നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. മോഷണശ്രമമാണോയെന്നാണ് പരിസരവാസികള്‍ ആശങ്കപ്പെട്ടത്. തുടര്‍ന്ന് ഞാറയ്ക്കല്‍ എസ്‌ഐ സംഗീത് ജോബിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് രസകരമായ സംഭവത്തെ കുറിച്ച് പുറത്ത് വന്നത്. പാല്‍ കൊടുക്കുന്ന വീടുകള്‍ മാറിപ്പോകാതിരിക്കാന്‍ പാല്‍ക്കാരനാണ് ഇത്തരത്തില്‍ അടയാളമിട്ടത്.
ഈ മേഖലയില്‍ പാല്‍ വിതരണം നടത്തിയിരുന്നതു സ്വകാര്യ പാല്‍ ഡയറിയിലെ ജീവനക്കാരനായ തമിഴ്‌നാട്ടുകാരനായ യുവാവായിരുന്നു. ഇയാള്‍ നാട്ടില്‍ പോയതോടെ ഉത്തരേന്ത്യക്കാരനായ ഒരു യുവാവിനെ പാല്‍ വിതരണച്ചുമതല ഏല്‍പിച്ചു. ഇയാള്‍ വീടുകള്‍ മാറി പാല്‍ വിതരണം നടത്തിയതോടെ പതിവായി പാല്‍ കൊടുക്കുന്ന വീടുകള്‍ തിരിച്ചറിയാന്‍ മതിലില്‍ ചുവപ്പും കറുപ്പും പെയിന്റ് കൊണ്ട് ഡയറി ഉടമ അടയാളമിട്ടു നല്‍കുകയായിരുന്നു. പുതിയ ജോലിക്കാരന്‍ ഇതാരോടും പറഞ്ഞതുമില്ല. ഇതാണ് പരിസരവാസികള്‍ക്ക് ആശങ്കയുണ്ടാക്കിയത്.
Leave a Comment